റാഞ്ചി : മുസ്ളീം മതവികാരം വൃണപ്പെടുത്തിയെന്ന കേസിൽ അറസ്‌റ്റിലായ പത്തൊൻപത്കാരിക്ക് ജ്യാമം ലഭിക്കണമെങ്കിൽ അഞ്ച് ഖുർആൻ പതിപ്പുകൾ വിതരണം ചെയ്യണമെന്ന മുൻ ഉത്തരവ് കോടതി തിരുത്തി. വിധിക്കെതിരെ വ്യാപക വിമർശനമുയർന്നതിനെ തുടർന്നാണ് കോടതി മുൻ തീരുമാനം മാറ്റിയത്. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. റാഞ്ചി സെഷൻസ് കോടതിയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യം ലഭിക്കാനായി വിദ്യാർത്ഥിയായ റിച്ച ഭാരതി അഞ്ച് ഖുർആൻ വിതരണം ചെയ്യണം എന്ന് വിധിച്ചത്. പുതിയ ഉത്തരവ് പ്രകാരം ജാമ്യം ലഭിക്കാൻ പെൺകുട്ടിക്ക് ഏഴായിരം രൂപ കെട്ടിവയ്ക്കണം ഇത് കൂടാതെ രണ്ട് പേരുടെ ആൾജാമ്യവും ആവശ്യമാണ്.
മുസ്ളീം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കേസിൽ 19കാരിയായ റിച്ച ഭാരതിക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു. യുവതിക്ക് നിയമസഹായം നൽകാൻ പണപ്പിരിവും നടന്നിരുന്നു. കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത് താനല്ലെന്നും യുവതി വിശദീകരിച്ചിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് റിച്ച ഭാരതി