ബിരുദ പ്രവേശനം : സ്വാശ്രയ കോളേജുകളിലെ പുതിയ കോഴ്സുകൾക്ക് അഡ്മിഷൻ സർവകലാശാല സെനറ്റ് ഹാളിൽ
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ കോളേജുകളായ 1) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS), തൈക്കാട്, തിരുവനന്തപുരം ബി.കോം (ഇലക്ടീവ്- ട്രാവൽ ആൻഡ് ടൂറിസം) 40 സീറ്റും, (2) എൻ.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പേരയം, കുറയിൽ ബി.എസ്‌സി. ഫിസിക്സും (32 സീറ്റ്) അനുവദിച്ചിരിക്കുന്നു. മേൽ പറഞ്ഞ കോഴ്സുകളുടെ മെരിറ്റ് സീറ്റുകളിലേക്ക് കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് 22 ന് അഡ്മിഷൻ നടത്തും. 22 ന് രാവിലെ 11 മണി വരെ ഹാജരാകുന്നവരിൽ നിന്ന് റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശനം നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്, ഫീസ്, നിലവിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ഉള്ളവർ അതിന്റെ ഏറ്റവും പുതിയ പ്രിന്റൗട്ട് എന്നിവ കൊണ്ടു വരണം. എസ്.സി/എസ്.ടി, മറ്റു സംവരണ സീറ്റുകളിൽ പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ ജാതി തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതല്ല.
നിലവിൽ രജിസ്‌ട്രേഷൻ ഇല്ലാത്തവർ അഡ്മിഷന് വരുമ്പോൾ (https://admissions.keralauniversity.ac.in/ug2019/) എന്ന വെബ്‌സൈറ്റിലെ മാനേജ്‌മെന്റ് ക്വോട്ട രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഓൺലൈൻ പ്രിന്റൗട്ട് കൊണ്ടുവരണം.
അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ട പ്രവേശന ഫീസ് (ജനറൽ/എസ്.സി.ബി.സി. വിഭാഗങ്ങൾക്ക് 1850/- രൂപയും എസ്.സി./ എസ്.ടി. വിഭാഗങ്ങൾക്ക് 930/- രൂപയും) കൈയിൽ കരുതണം. ഇതിനായി കൂടുതൽ സമയം അനുവദിക്കില്ല. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ ഈ തുക വീണ്ടും ഒടുക്കേണ്ടതില്ല. ആയതിനാൽ അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് കൈവശം സൂക്ഷിക്കണം.
പരീക്ഷാ തീയതി
19 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ ബി.ബി.എ എൽ എൽ.ബി പേപ്പർ 2, ലാ ഒഫ് ക്രൈംസ് II ക്രിമിനൽ പ്രൊസീജിയർ കോഡ് പരീക്ഷ ഓഗസ്റ്റ് 2 ലേക്ക് മാറ്റി.
22 ന് നടത്താനിരുന്ന ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷ (പേപ്പർ 1) ഓഗസ്റ്റ് 1 ലേക്ക് മാറ്റി.
ബി.എ ബിരുദ (ആന്വൽ സ്‌കീം), ബി.എ അഫ്സൽഉൽഉലമ പാർട്ട് ഒന്നും രണ്ടും പരീക്ഷകൾ 30 മുതൽ ആരംഭിക്കും.
ഫയൽ അദാലത്ത്
സർവകലാശാലയുടെ സെനറ്റ് ഹൗസ് കാമ്പസിൽ 22 ന് നടത്താനിരുന്ന ഫയൽ അദാലത്ത് മാറ്റിവച്ചു.
ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് അഡ്മിഷൻ
നിയമ വകുപ്പിന് കീഴിൽ നടത്തിവരുന്ന പി.ജി ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (പി. ജി.ഡി.എച്ച്.ആർ) കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ബിരുദമാണ് അടിസ്ഥാനയോഗ്യത. 8 മാസം ദൈർഘ്യമുള്ള കോഴ്സിന് 2000 രൂപയാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. ഫോൺ: 04712308936. ഇമെയിൽ :officekulaw@gmail.com
ടൈംടേബിൾ
30 ന് ആരംഭിക്കുന്ന ബി.കോം (ആന്വൽ) ഒന്നും രണ്ടും വർഷ ഡിഗ്രി പാർട്ട് ഒന്നും രണ്ടും (മോഡേൺ ലാംഗ്വേജ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം 23ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. ടെക് ഡിഗ്രി പരീക്ഷ ജൂൺ 2019 (2013 സ്‌കീം 2017,2016,2015 അഡ്മിഷൻ ) റഗുലർ/ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
ഓഗസ്റ്റ് 26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ ബി.ബി.എ എൽ എൽ.ബി ഡിഗ്രി പരീക്ഷകളിലേക്ക് പിഴകൂടാതെ 23 വരെയും 50 രൂപ പിഴയോടെ 25 വരെയും 125 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
സൂക്ഷ്മപരിശോധന
എൽ എൽബി ഇന്റഗ്രേറ്റഡ് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (EJ X) 19 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രം
രണ്ടാം സെമസ്റ്റർ എം.ടെക് (ഫുൾ ടൈം/പാർട്ട് ടൈം) നാലാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) (2013 സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ പരീക്ഷാകേന്ദ്രം കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം ആയിരിക്കും. ഹാൾടിക്കറ്റുകൾ 22 മുതൽ പരീക്ഷാ കേന്ദ്രത്തിൽ നിന്നും ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ (മേഴ്സി ചാൻസ്2010 & 2011അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) എസ്.ഡി കോളേജ് ആലപ്പുഴയിൽ ഓഗസ്റ്റ് 6 ന് (രാവിലെ 9.30 മണി മുതൽ വൈകിട്ട് 3.30 മണി വരെ ) നടത്തും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.സി.എ & ബി.എസ്സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിന്റെ (prior to 2013 സ്‌കീം, 2010& 2011 അഡ്മിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 26.
ബി.എ (ആന്വൽ സ്‌കീം) ബിരുദ സപ്ലിമെന്ററി വിദ്യാർത്ഥികളുടെ പാർട്ട് III,രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സബ്സിഡിയറി വിഷയങ്ങളുടെ (റഗുലർ & സപ്ലിമെന്ററി) ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ ഫീസടച്ച് നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർത്ഥികളുടെ കരട് മാർക്ക് ലിസ്റ്റ് യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്.