മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട താരമാണ് റായ് ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്ക് സിനിമകളിലും ബോളീവുഡിലടക്കം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ മെയ്‌ക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. മെലിഞ്ഞ് കൂടുതൽ സുന്ദരിയായ റായ് ലക്ഷ്മിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
തന്റെ പുതിയ മെയ്‌ക്കോവറിനെ കുറിച്ച് താരം പറയുന്നതിങ്ങനെ."ഈ ബിക്കിനി ശരീരം നേടിയെടുക്കാൻ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പഴയ എന്നെ എനിക്ക് ഓർത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ജീവിതകാലം മുഴുവൻ ഞാൻ നേടാനും നഷ്ടപ്പെടുത്താനുമായി പോരാടുകയായിരുന്നു. ഒടുവിൽ ഞാനൊരു പുതിയ വ്യക്തിയായത് പോലെ തോന്നുന്നു. എനിക്ക് സംഭവിച്ച മാറ്റത്തെ ഞാൻ ഇഷ്ടപെടുന്നു
ഫിറ്റ് ആയിരിക്കുക എന്നാൽ ശാരീരികമായ മാറ്റം മാത്രമല്ല, അത് അടിമുടിയുള്ള മാറ്റമാണ്. ഇതിന് തുടക്കം കുറിച്ചതിൽ എനിക്കു സന്തോഷമുണ്ട്, നിങ്ങളിൽ വിശ്വസിക്കൂ. എന്തും നേടിയെടുക്കാനാകും- റായ് ലക്ഷ്മി കുറിച്ചു.