അബുദാബി: ക്യാഷ് മാനേജ്‌മെന്റ് സേവനം സംബന്ധിച്ച കരാറിൽ യു.എ.ഇ എക്‌സ്‌ചേഞ്ചും സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും തമ്മിൽ ഒപ്പുവച്ചു. ഇതോടെ ബാങ്കിന്റെ കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇ ശാഖകൾ വഴി ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ സാധിക്കും. വെർച്വൽ അക്കൗണ്ട് സൊല്യൂഷൻ ഉപയോഗിക്കുന്നത് വഴി പണം തത്‌സമയം ക്രെഡിറ്റ് ആകും. ഇതിനകം സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ അഞ്ച് പ്രമുഖ കോർപ്പറേറ്ര് ഉപഭോക്താക്കൾ ഈ സേവനം തിരഞ്ഞെടുത്തിട്ടുണ്ട്.