ദുരിതപ്പെയ്ത്: അസാമിലെ കാംരൂപിൽ പുരപ്പുറത്ത് കയറിനിൽക്കുന്ന കുടുംബം. ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും പ്രളയത്തിലും പെട്ട് ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മരണം 111 ആയി. അസാമിൽമാത്രം 36 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ അസാം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണിത്. ബീഹാറിൽ മരണം 67 കവിഞ്ഞു. 46.7ലക്ഷംപേർ വെള്ളത്തിലായി.