സോഷ്യൽ മീഡിയിൽ വെെറലായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. ഹോളിവുഡ് താരങ്ങൾ മുതൽ മലയാളത്തിലെ പ്രിയപ്പെട്ട സിനിമാ താരങ്ങളും വെല്ലുവിളി ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ശ്വേത മേനോനും വിനീത കോശിയുമാണ് അടപ്പ് തെറിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. സുഹൃത്തുക്കളെ വെല്ലുവിളിച്ചു കൊണ്ടാണ് ശ്വേത മേനോൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉണ്ണി മുകുന്ദൻ, ശരത് അപ്പാനി, അജു വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയവും വെല്ലുവിളി സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. കുപ്പി താഴെ വീഴുകയോ പൊട്ടാതെയോ ചെയ്യാതെ അടപ്പ് തെറിപ്പിക്കുക എന്നതാണ് ചലഞ്ച് ഉന്നം വയ്കുന്നത്. എന്നാൽ വനിതാതാരങ്ങൾ വെല്ലുവിളി സ്വീകരിച്ചിരുന്നില്ല. എന്നാൽ ശ്വേത മേനോനും വിനീത കോശിയും വെല്ലുവിളി സ്വീകരിച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്.
ബോളിവുഡ് താരം അക്ഷയ് കുമാർ ചലഞ്ച് ഏറ്റെടുത്ത് മനോഹരമായി കുപ്പിയുടെ അടപ്പ് ആദ്യം അടച്ചുതെറിപ്പിച്ച് രംഗത്തെത്തിയിരുന്നു. കസാഖിസ്ഥാനിൽ നിന്നുള്ള മിക്സൽ മാർഷൽ ആർട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടിൽ കാപ് തെറിപ്പിച്ച് ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ മറ്റുള്ള താരങ്ങളും വെല്ലുവിളി സ്വീകരിച്ച് രംഗത്ത് വരികയായിരുന്നു.