saniya-iyyappan

ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ പുതുമുഖങ്ങളെ അണിനിരത്തിയ ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിൽ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. പതിനെട്ടാം പടിയിലെ 'കാറ്റലകള്‍ വിണ്ണാകെ' എന്നു ഗാനരംഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക എ.എച്ച്. കാഷിഫ് സംഗീതം നൽകി ജോനിത ഗാന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനരംഗത്തിൽ ഗ്ലാമറസായാണ് സാനിയ ഇയപ്പൻ എത്തുന്നത്. ഗാനരംഗം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. പാർട്ടി സോങ് ആയി പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തിൽ സാനിയയ്ക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ, ഉണ്ണിമുകുന്ദൻ, ആര്യ,​മനോജ് കെ ജയൻ,​ ലാലു അലക്‌സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പൻ, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചത്.