മെൽബൺ: അഞ്ചാഴ്ച നീണ്ട റേഡിയേഷൻ ചികിത്സയിലൂടെ ത്വക് ക്യാൻസറിൽനിന്ന് മോചിതനായെന്ന് മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്ടൻ ഇയാൻ ചാപ്പൽ അറിയിച്ചു. 75 കാരനായ ചാപ്പൽ അടുത്തമാസം നടക്കുന്ന ആഷസ് പരമ്പരയിലൂടെ കമന്ററി രംഗത്തേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.