ന്യൂഡൽഹി : ലോകകപ്പ് നേടിയ ഇംഗ്ളീഷ് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ട്രെവർ ബെയ്ലിസ് അടുത്ത സീസണിൽ ഐ.പി.എൽ ക്ളബ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനാകും. തന്റെ മുൻ ഐ.പി.എൽ ക്ളബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ബെയ്ലിസ് മടങ്ങുന്നതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്നലെ സൺറൈസേഴ്സ് അദ്ദേഹവുമായി ധാരണയിലെത്തുകയായിരുന്നു.
കഴിഞ്ഞ ഏഴുവർഷമായി പരിശീലകനായിരുന്ന ആസ്ട്രേലിയക്കാരൻ ടോം മൂഡിയെ മാറ്റിയാണ് സൺറൈസേഴ്സ് ബെയ്ലിസിനെ കൊണ്ടുവരുന്നത്. അടുത്തമാസം തുടങ്ങുന്ന ആഷസ് പരമ്പരയ്ക്ക് ശേഷം ബെയ്ലിസ് സൺറൈസേഴ്സിലെത്തും. കൊൽക്കത്തയെ രണ്ടുതവണ ഐ.പി.എൽ ചാമ്പ്യൻമാരാക്കിയ കോച്ചാണ് ബെയ്ലിസ്.