ജക്കാർത്ത : ഇന്തോനേഷ്യ ഒാപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാസിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധു ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ ഡെൻമാർക്കിന്റെ മിയ ബ്ളിഷ് ഫെൽറ്റിനെ 21-14, 17-21, 21-11 നാണ് സിന്ധു കീഴടക്കിയത്. അതേസമയം പുരുഷവിഭാഗം പ്രീക്വാർട്ടറിൽ ഹോംഗ്കോംഗിന്റെ ആൻഗസ് എൻജി ക ലോംഗിനോട് തോറ്റ് കെ. ശ്രീകാന്ത് പുറത്തായി.
ജില്ല റസ്ലിംഗ്
തിരുവനന്തപുരം : 23 വയസിന് താഴെയുള്ളവരുടെ ജില്ലാ റസ്ലിംഗ് മത്സരം ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. റസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ വി.എൻ. പ്രസൂദ് ഉദ്ഘാടനം നിർവഹിക്കും.
സീനിയർ വുഷു
തിരുവനന്തപുരം : സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.