കൊച്ചി: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ജനങ്ങൾ അറിയാൻ പാടില്ലാത്ത എന്തുകാര്യമാണ് പൊലീസുകാർ ചോർത്തി നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു. ആർഎസ്എസുകാരും ഇന്ത്യൻ പൗരൻമാരാണ്. പൊലീസുകാർ ശബരിമലയിലെ സമരക്കാർക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ചായിരുന്നു ജേക്കബ് തോമസിന്റ പ്രതികരണം. ആർ.എസ്‍.എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്റേതെന്നും ജേക്കബ് തോമസ് പറഞ്ഞു.
കാക്കനാട് ആർ.എസ്.എസ് സംഘടിപ്പിച്ച ഗുരൂപൂജ, ഗുരു ദക്ഷിണ മഹോത്സവത്തിൽ പങ്കെടുക്കവേയാണ് ജേക്കബ് തോമസിന്റെ വിമർശനം. ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയും ചടങ്ങിനെത്തിയിരുന്നു.