ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ പുനർജന്മമാണു താനെന്ന അവകാശവാദവുമായി ആസ്‌ട്രേലിയയിലെ ബില്ലി എന്ന നാലുവയസുകാരൻ രംഗത്ത്. ആസ്ട്രേലിയൻ ടെലിവിഷൻ അവതാരകനായ ഡേവിഡ് ക്യാപ്ബെല്ലിന്റെ മകൻ ബില്ലിയാണ് രാജകുമാരിയുടെ പുനർജന്മമായി തന്നെത്തന്നെ കരുതുന്നത്. കുട്ടികളുടെ വെളിപ്പെടുത്തലിൽ ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. രണ്ട് വയസ് പ്രായമായപ്പോഴാണ് ബില്ലി ഞങ്ങളെ അമ്പരപ്പിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.
ടിവിയിൽ ഡയാന രാജകുമാരിയുടെ ചിത്രം കണ്ട ബില്ലി പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു' മമ്മാ നോക്കിക്കേ അത് ഞാനാണ്, ഞാൻ രാജകുമാരി ആയിരുന്നപ്പോഴുള്ള ചിത്രമാണത്.' എന്നായിരുന്നു ബില്ലി പറഞ്ഞത്. എന്നാൽ അന്ന് ബില്ലിയുടെ വാക്കുകൾ കാര്യമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് തനിക്കൊരു സകഹോദരൻ ഉണ്ടായിരുന്നെന്നും അവന്റെ പേര് ജോൺ എന്നാണെന്നും ബില്ലി പറഞ്ഞു. മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ ഡയാന ജനിക്കും മുന്നെ ജോൺ എന്ന സഹോദരൻ ഉണ്ടായിരുന്നെന്നും വ്യക്തമായി. എന്നാൽ ഡയാന ജനിക്കുന്നതിന് മുമ്പേ ജോൺ മരിച്ചുപോയിരുന്നു.
പിന്നീട് നിരവധി തവണ വെളിപ്പെടുത്തൽ ബില്ലിയിൽ നിന്നുണ്ടായി. ഡയാനരാജകുമാരിയെ കുറിച്ച് തങ്ങൾ ബില്ലിക്ക് ഒന്നും പറഞ്ഞ് കൊടുത്തില്ലെന്നും മാതാപിതാക്കൾ ആണയിട്ട് പറയുന്നു. ഡയാൻയുടെ ജീവിതത്തിലെ സ്വകാര്യ കാര്യങ്ങൾ വെളിപ്പെടുത്താൻ തുടങ്ങിയതോടെ പിതാവ് ഡേവിഡ് ക്യാപ്ബെൽ കാര്യങ്ങൾ ഗൗരവത്തിലെടുപത്തു. ആസ്ട്രലിയൻ പൗരനായ ബില്ലി ഇതുവരെ ബ്രിട്ടനിൽ പോയിട്ടില്ലെന്നതും വസ്തുതയാണ്. വീണ്ടും ചില സത്യങ്ങൾ പുറത്ത് വന്നതോടെ മാതാപിതാക്കൾ ആശയക്കുഴപ്പത്തിലായി. എന്നാൽ ഇതിനെ കുറിച്ച് ഉത്തരം നൽകാൻ വിദഗ്ധർക്കു പോലും കഴിഞ്ഞിട്ടില്ല. 1997 ലെ ഒരു കാറപകടത്തിലാണ് ഡയാൻ രാജകുമാരി മരിച്ചത്.