social-media

ബ്രേക്കിന് പകരം ആക്‌സിലറേറ്റർ അമർത്തിയാൽ ചിലപ്പോൾ വണ്ടി നദിയിലേക്ക് വീണേക്കാം...അത്തരമൊരു സംഭവത്തിനാണ് ന്യൂജേഴ്‌സ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കാർ വാഷ് ചെയ്യാൻ എത്തിയ 64കാരി പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബ്രേക്കിന് പകരം അമർത്തിയത് ആക്‌സിലറേറ്റർ.

മുന്നോട്ട് നീങ്ങിയ കാർ നദിയിലേക്ക് വീണു. തലനാരിഴയ്ക്കാണ് വാഹനം ഓടിച്ച 64കാരിയ്ക്കും മകൾക്കും ജീവൻ തിരിച്ച് കിട്ടിയത്. കാർ മുങ്ങിയെങ്കിലും ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് തന്നെ വൈറലായി.