ബയോളജിസ്റ്റും അവതാരകയുമായ ലിസി ഡാലി മനുഷനോളം വലുപ്പമുള്ള ജെല്ലി ഫിഷിനൊപ്പം നീന്തിയ സന്തോഷത്തിലാണ്. വന്യജീവി ഛായാഗ്രഹകനായ ഡാൻ അബോട്ടിന്റെ കൂടെ വൈൽഡ് ഓഷ്യൻ വീക്കിന്റെ ധനസമാഹരണത്തിന്റെ ഭാഗമായാണ് ലിസി ഡൈവ് ചെയ്തത്.
ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ തീരമായ ഫാൽമൗത്തിൽ ഡൈവ് ചെയ്യുന്നതിനിടെയാണ് ലിസി ബാരൽ ജെല്ലിഫിഷിനെ കണ്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ജെല്ലി ഫിഷുകളിലെ ഏറ്റവും വലിയ ഇനമാണ് ബാരൽ ജെല്ലിഫിഷ്. ലിസി ഡാലി തന്നെയാണ് താൻ ജെല്ലി ഫിഷിനൊപ്പം നീന്തുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫേസ്ബുക്കിൽ ഇതിന്റെ വീഡിയോ ലിസി പോസ്റ്റ് ചെയ്തിട്ടുണ്ട്.