vitiligo

വെള്ളപാണ്ട് ബാധിച്ച ഒരു യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുകയാണ്. 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് താനെന്നും, രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ഉള്ളത് കൊണ്ട് മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും യുവാവ് കുറിപ്പിൽ പറയുന്നു.

പേര് വെളിപ്പെടുത്താതെ 'ജീവിക്കാൻ കൊതിയുള്ളവൻ' എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പെണ്ണ് കാണാൻ ചെന്നപ്പോഴുള്ള ദുരനുഭവവും, രോഗം മൂലം ജോലി കിട്ടാത്ത അവസ്ഥയുമൊക്കെ യുവാവ് കുറിപ്പിലൂടെ പറയുന്നു. ഈ രോഗം മാറാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഹലോ gnpc സുഹൃത്തക്കളെ, എന്നെ ഗ്രുപ്പിൽ ഉൾപെടുത്തിയതിനു ഇതിന്റെ ചുമതല ഉള്ളവർക്ക് നന്ദി രേഖ പെടുത്തുന്നു. ഈ ഗ്രുപ്പിനേക്കാൾ വലിയ ഒരു ഗ്രൂപ്പും ഇല്ല എന്ന് അറിയാം ,, എന്റെ കാര്യത്തിലേക്ക് വരാം, 30 വയസ് ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് ഞാൻ, മറ്റുള്ള ചെറുപ്പക്കാരെ പോലേ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല ,എന്റെ രണ്ട് കൈയിലും കാലിലും വെള്ള പാണ്ട് ആണ്, ഇത് മൂലം എനിക്ക് പല മാനസിക വിഷമം ഉണ്ടാകുന്നു, ഒരു മനുഷ്യനേയും അറിഞ്ഞ് കൊണ്ട് ദ്രോഹിച്ചിട്ടില്ല, കുറേ മരുന്നുകൾ കഴിച്ചു എന്നല്ലാതെ ഒരു മാറ്റവും ഇല്ല ചികിൽസിച്ച് ചികിൽസിച്ച് കടക്കാരൻ ആയി ഞാൻ, കല്യാണം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു അന്ന് ആ പെൺകുട്ടി ചോദിച്ചു.

നിങ്ങൾക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാൻ എന്ന്, അതോടെ കൂടി വിവാഹം എന്ന സ്വപ്നം നിലച്ചു, ജീവിതത്തിൽ ഒറ്റ പെട്ട ഒരാൾ ആണ് ഞാൻ, ഈ രോഗം ആർക്കും പകരില്ല 'ഇനി കൂടത്തില്ല എന്ന് ഉറപ്പ് ഉൃ പറഞ്ഞു ,,

ഇന്റർവ്യനു ചെന്നാലും കൈയുടെ പ്രശ്‌നം കൊണ്ട് അവര് പിന്നെ അറിയിക്കാം എന്നു പറയും ,, ഈ ഗ്രൂപ്പിൽ എനിക്ക് ഒരു ആശ്വാസം കിട്ടാൻ വേണ്ടിയാ പറയുന്നത,,,, ഈ രോഗം മാറാൻ എന്തെലും വഴി ഉണ്ടോ ' എന്തെങ്കിലും കളർ ചെയ്യാനോ മറ്റോ വഴി ഉണ്ടോ ,, എന്തെങ്കിലും മറുപടി തരണം പ്ലീസ്.