പരീക്ഷ തീയതി
മൂന്നും നാലും സെമസ്റ്റർ ബി.എ, ബി.കോം (2017 അഡ്മിഷൻ റഗുലർ സി.ബി.സി.എസ്. പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ആഗസ്റ്റ് ആറ്, 26 തീയതികളിൽ ആരംഭിക്കും.
മൂന്നും നാലും സെമസ്റ്റർ ബി.എ, ബി.കോം (സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി/2017 ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ആഗസ്റ്റ് ആറ്, 26 തീയതികളിൽ ആരംഭിക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.ബി.എ (2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) ജൂൺ 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 20 മുതൽ 30 വരെ അതത് കോളേജുകളിൽ നടക്കും.
പരീക്ഷാ ഫലം
സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (റഗുലർ, സപ്ലിമെന്ററി സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.