news

1. കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്റിക്ക് ഗവർണറുടെ നിർദേശം. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഉള്ളിൽ വിശ്വാസ വോട്ടെടുപ്പ് തേടണം എന്നാണ് നിർദേശം. മുഖ്യമന്ത്റിക്ക് ഗവർണർ കത്ത് നൽകി. രണ്ടാം തവണയാണ് ഗവർണർ സർക്കാരിന് നിർദേശം നൽകുന്നത്. ഇന്ന് 1.30 മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് ഗവർണർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്പീക്കർ രമേശ് കുമാർ ഇത് തള്ളിയിരുന്നു. ചർച്ച പൂർത്തിയാകാതെ വോട്ടെടുപ്പ് നടത്താൻ ആകില്ല എന്ന് സ്പീക്കർ വ്യക്തമാക്കി. ഏത് സമയപരിധി ഉണ്ട് എങ്കിലും നടപടി ചട്ടപ്റകാരം മാത്റം എന്നും സ്പീക്കർ പറഞ്ഞു.
2. അതിനിടെ, വിമതർ സഭയിലെത്തണം എന്ന് സ്പീക്കർക്ക് നിർദ്ദേശിക്കാൻ ആകില്ലെന്ന സുപ്റീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിപ്പിന്റെ നിയമ സാധ്യതയിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്റസും മുഖ്യമന്ത്റി കുമാരസ്വാമിയും സുപ്റീംകോടതിയെ സമീപിച്ചു. കോടതി ഉത്തരവ് വിപ്പ് നൽകാനുള്ള അവകാശത്തിന്റെ ലംഘനം ആണ്. വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണം എന്ന് ആവശ്യം. ഇക്കാര്യത്തിൽ സുപ്റീംകോടതി ഉത്തരവിൽ വ്യക്തതയില്ല. പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു ആണ് കോൺഗ്റസിനായി കോടതിയെ സമീപിച്ചത്. അതേസമയം,കർണാടക പ്റതിസന്ധിയിൽ ഗവർണർ കേന്ദ്റ ആഭ്യന്തര മന്ത്റാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. സഭയിലെ കാര്യങ്ങൾ നിരീക്ഷിച്ചാണ് ഗവർണർ ഇടക്കാല റിപ്പോർട്ട് നൽകിയത
3. സംസ്ഥാനത്ത് റെഡ് അലർട്ട് പ്റഖ്യാപിച്ച ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. വാഗമൺ- തീക്കോയി റോഡിൽ മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഈരാറ്റുപേട്ട മേഖലയിലും കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായി. പമ്പയിൽ ജലനിരപ്പ് ഉയർന്നു. ശബരിമലയിലും കനത്ത മഴയാണ്. രാത്റി യാത്റ ഒഴിവാക്കണം എന്ന് അധികൃതരുടെ മുന്നറിയിപ്പ്. തൃശൂരിലും തിരുവനന്തപുരത്തും കനത്ത മഴയും കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിൽ ഇടവിട്ട മഴയുമുണ്ട്.
4. നാലു ദിവസം മഴ കനക്കും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. നാളെ ഇടുക്കിയിലും, ഞായറാഴ്ച കണ്ണൂരിലും റെഡ് അലർട്ട് പ്റഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്റത പാലിക്കണം എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും വടക്കു പടിഞ്ഞാറു ദിശയിൽ നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റു വീശാൻ സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്നും മുന്നറിയിപ്പ്.


5. എൽ.കെ. അദ്വാനി ഉൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ പ്റതികളായ ബാബരി മസ്ജിദ് തകർത്ത കേസിൽ ഒമ്പത് മാസത്തിനുള്ളിൽ വിധി പറയണമെന്ന് സുപ്റീംകോടതി. വിചാരണ നടക്കുന്ന ലക്നൗ പ്റത്യേക കോടതിക്കാണ് സുപ്റീംകോടതി നിർദേശം നൽകിയത്. സെപ്റ്റംബർ 30ന് ജസ്റ്റിസ് എസ്.കെ യാദവിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുപ്റീംകോടതി നടപടി.
6. ഗൾഫ് രാജ്യങ്ങളിൽ പീഡനത്തിനിരയാകുന്ന ഇന്ത്യാക്കാരുടെ പരാതികൾ വർധിക്കുന്നു എന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്റി എസ് ജയശങ്കർ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 9771 പരാതികളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ എംബസികൾക്ക് ലഭിച്ചിരിക്കുന്നത്.ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കുവൈറ്റിൽ നിന്നെന്നും മന്ത്റി.
7. ആനക്കൊമ്പ് കൈവശം വെച്ച കേസിൽ സിനിമാ താരം മോഹൻലാലിന് ആശ്വാസമായി വനംവകുപ്പിന്റെ നിലപാട്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹൻലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്റിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കിതോടെ താരത്തിന് ആശ്വാസം.
8. പാവപ്പെട്ടവന്റെ എസി ട്റെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്റസ് ട്റെയിനുകൾ നിർത്തലാക്കാൻ റെയിൽ വേ ഒരുങ്ങുന്നു. ഗരീബ് രഥ് ട്റെയിനുകളുടെ കോച്ചുകൾ നിർമിക്കുന്നത് നിറുത്തിവെക്കാൻ റെയിൽവേ മന്ത്റാലയം ഇതിനോടകം തന്നെ ഉത്തരവിട്ടിരുന്നു. ഗരീബ് രഥ് ട്റെയിനുകൾ ഒന്നുകിൽ ഘട്ടം ഘട്ടമായി പൂർണ്ണമായും നിർത്തലാക്കും അല്ലങ്കിൽ ഇവയെ മെയിലുകളോ എക്സ്പ്റസ് ട്റെയിനുകളോ ആക്കി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
9.ഇനി മുതൽ വെബ്വിലാസങ്ങൾ മലയാളത്തിലും ലഭിക്കാൻ ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് അംഗീകാരം നൽകി. തമിഴ്, തെലുങ്ക്, കന്നട, ഒറിയ ഉൾപ്പെടെ 8 ഭാഷകളുടെ നിയമങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. ഇനിമുതൽ ഡോട്ട് കോം, ഡോട്ട് ഒ.ആർ.ജി എന്നിവയ്ക്കു പകരം ഡോട്ട് സർക്കാർ, ഡോട്ട് കേരളം തുടങ്ങിയ റൂട്ടുകൾ ലഭ്യമായേക്കും.
10.മത്സ്യബന്ധനത്തിന് പോകുന്നവർക്ക് വേണ്ടി ദേശീയ സമുദ്റ ഗവേഷണ കേന്ദ്റവും കാലാവസ്ഥാ നിരീക്ഷണ വിഭാഗവും നൽകുന്ന അറിയിപ്പുകൾ ഫോൺ വഴി എത്തിക്കാനായി സഹായവുമായി പുതിക്കുറിച്ചിയിലെ സന്നദ്ധ സംഘടനയായ റേഡിയോ മൺസൂൺ. ഇനി മുതൽ മത്സ്യ തൊഴിലാളികൾക്ക് അതാത് ദിവസങ്ങളിലെ കടൽ, കാലാവസ്ഥാ വിവരങ്ങൾ കോൾ ബാക്കായി അറിയാം. ഫേസ്ബുക്കിലും ഈ സേവനം ലഭ്യമാണ്. ഗവേഷകരുടെയും അദ്ധ്യാപകരുടെയും മാദ്ധ്യമ പ്റവർത്തകരുടെയും കൂട്ടായ്മയാണ് റേഡിയോ മൺസൂൺ.
11. ക്റിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഐസിസിയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ. ഇതോടെ ബഹുമതി കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി സച്ചിൻ മാറി. സച്ചിനൊപ്പം ദക്ഷിണാഫ്റിക്കൻ ബൗളിംഗ് താരം അലൻ ഡൊണാൾഡിനേയും രണ്ട് തവണ ലോകകപ്പ് നേടിയ ഓസ്‌ട്റേലിയൻ വനിതാ ടീം അംഗം കാതറിൻ ഫിറ്റ്സ് പാട്റിക്കിനേയും ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
12. ബ്റഹ്മാണ്ഡ ചിത്റം ബാഹുബലിക്ക് ശേഷം പ്റഭാസ് നായകനായി എത്തുന്ന ആക്ഷൻ ചിത്റം'സാഹോ'യുടെ റിലീസ് മാറ്റിയതായി അണിയറപ്റവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചു.ഓഗസ്റ്റ് പതിനഞ്ചിന് ചിത്റം തീയ്യേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ആക്ഷൻ രംഗങ്ങളിൽ കൃത്യത വരുത്താൻ സമയം വേണ്ടി വരുമെന്നതിനാൽ റിലീസ് തീയതി ഓഗസ്റ്റ് 30 ലേക്ക് മാറ്റിയിരിക്കുകയാണ്. സുജിത്ത് സംവിധാനം ചെയ്ത ചിത്റത്തിൽ ശ്റദ്ധ കപൂറാണ് നായിക.്