തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരിനെതിരെയും എസ്.എഫ്,ഐക്കെതിരെയും സമരം ശക്തമാകുന്ന സാഹചര്യത്തിൽ എസ്.എഫ്.ഐക്ക് അഭിമാനിക്കാൻ ഒരു വിജയം. ഹരിയാനയിൽ നിരന്തര ഫീസ് വർദ്ധനവിനെതിരെയാണ് എസ്.എഫ്.ഐ പോരാടിയിരുന്നത്. ഒരു മാസക്കാലത്തെ സമരത്തിനൊടുവിൽ ഹരിയാന സർക്കാറിനെ മുട്ടുകുത്തിക്കുകയായിരുന്നു. തുടർച്ചയായ പ്രവർത്തനത്തിലൂടെയായിരുന്നു വിദ്യാർത്ഥി പ്രസ്ഥാനം വിജയം കണ്ടത്.
നിരന്തര സമരത്തെ തുടർന്ന് ഇന്നലെയാണ് ഹരിയാന സർക്കാര്‍ ഫീസ് വർദ്ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചത്. അതേസമയം ശിവരഞ്ജിത്തും നസീമും അക്രമത്തിനുപയോഗിച്ച ഇരുമ്പ് പൈപ്പും വടിയും കണ്ടെടുത്തു. ഓൺലൈനിലൂടെ വാങ്ങിയ കത്തി ഒരാഴ്ചയായി യൂണിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്നതായും മൊഴി നൽകിയതോടെ പ്രതികൾ പൂർണമായും കുറ്റം സമ്മതിച്ചിട്ടുമുണ്ട്.