cm-

തിരുവനന്തപുരം: വിവിധ വിഷയങ്ങളിൽ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു. ജൂലായ് 21 ഞായറാഴ്ച രാത്രി 7 മണി മുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്. സി.പി.എം കേരളയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് വന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുമായി സംവദിക്കുന്ന 'നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് ലൈവുമായി എത്താനുള്ള തീരുമാനം. നാം മുന്നോട്ട് എന്ന അരമണിക്കൂർ നീളുന്ന ഈ സംവാദം ആഴ്ചയിലൊരിക്കലാണ്. വീണാ ജോർജ് എം.എൽ.എ.യാണ് അവതാരക. സി ഡിറ്റിന്റെ സാങ്കേതികസഹായത്തോടെ പി.ആർ.ഡിയാണ് പരിപാടി തയ്യാറാക്കുന്നത്. വിദഗ്ദ്ധ പാനലിനൊപ്പം സാമൂഹിക സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തിൽ പങ്കെടുക്കുന്നുണ്ട്