jaime-brown

ന്യൂയോർക്ക്: ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ ഭാഗ്യം കടന്നുവരിക എന്നത് സാധാരണ സംഭവമാണ്. എന്നാൽ ലക്ഷങ്ങൾ കെെവന്നാലോ?​ അങ്ങിനെയൊരു സംഭവമാണ് ഇപ്പോൾ അമേരിക്കയിൽ സംഭവിച്ചത്. ജനനത്തോടെ ലക്ഷപ്രഭുവായ ജെയ്മിയുടെ കഥയാണിത്. ജെയ്മിയെ ഇപ്പോൾ മാതാപിതാക്കൾ 'ഭാഗ്യവതിയായ പെണ്ണ്' എന്നാണ് വിളിക്കുന്നത്.

യുഎസിലെ മിസോറിയിലാണ് ജെയിം ബ്രൗൺ ജനിച്ചത് ജനിക്കുന്നത്. ഇക്കഴിഞ്ഞ 11നായിരുന്നു ജെയിയുടെ ജനനം. കുഞ്ഞ് ജെയിം ജനിച്ചത് 7-11 എന്ന തീയ്യതിയിലായിരുന്നു. എന്നാൽ തിയ്യതിയിൽ മാത്രമായിരുന്നില്ല സമാനത. കുഞ്ഞിന്റെ ജനനസമയവും 7:11 ആയിരുന്നതും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. മാത്രമല്ല ജനിക്കുമ്പോൾ അവളുടെ ഭാരം 7 പൗണ്ടും 11 ഔൺസും ആയിരുന്നു.

ആ മാന്ത്രിക സംഖ്യയാണിത് കുഞ്ഞിന് ഭാഗ്യം കൊണ്ടുവന്നത്. അമേരിക്കയിലെ പ്രമുഖ വ്യവസായ ശൃംഖലയായ 'സെവൻ ഇലവൻ' ജെയിമിന്റെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രിച്ചെലവും അവളുടെ ഭാവിയിലേക്കായി ഒരു സംഖ്യയും സമ്മാനമായി നൽകുകയും ചെയ്തു. 7,111 ഡോളറാണ് (ഏകദേശം അഞ്ച് ലക്ഷത്തിനടുത്ത് വരും ). സമ്മാനമായി നൽകിയത്. ഗർഭിണിയായിരിക്കുമ്പോൾ ജെയിമിന്റെ അമ്മയ്ക്കും ഈ സംഖ്യയോട് ബന്ധമുണ്ടായിരുന്നെന്നും കുഞ്ഞിന്റെ അച്ഛൻ ജോണ്ടസ് ബ്രൗൺ പറഞ്ഞു.