house-flies

വീടുകളിൽ പ്രത്യേകിച്ച് അടുക്കളയിലും തീൻമേശയിലും ആൾക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നതാണ് ഈച്ചശല്യം. ഭക്ഷണസാധനങ്ങളിൽ വന്നിരുന്നു വീട്ടുകാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന എത്ര ആട്ടിപായിച്ചാലും പോകില്ല. മരുന്നുകൾ തളിച്ചാലും തീൻമേശയും തറയും വൃത്തിയാക്കിയൽപ്പോലും ചിലയിനം ഈച്ചകൾ അവിടെത്തന്നെ ചുറ്റിക്കറങ്ങും.

എന്നാൽ വീട്ടിൽ തന്നെയുള്ള ചില നാടൻ സാധനങ്ങൾ ഉപയോഗിച്ചാൽ ഈച്ചകളെ പമ്പകടത്താം. കറുവാപ്പട്ടയില ചെറുതായി മുറിച്ച് അടുക്കളയിൽ പാറ്റ വരാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ വിതറിയാൽ ഈച്ചശല്യം ഒരു പരിധി വരെ അകറ്റാം. കറുവയിലയുടെ ഗന്ധം പാറ്റകളെയും അകറ്റും

ഓറഞ്ച് എടുത്ത് അതിന് മുകളിൽ ഗ്രാമ്പു കുത്തിവെച്ച് അടുക്കളയുടെ പലഭാഗത്തായി വെച്ചാൽ കൊതുകുകളെയും ഈച്ചകളെയും അടുക്കളയിൽ നിന്ന് അകറ്റാനാവും. ഇത്തരത്തിൽ ഒരു ഓറഞ്ച് നാലഞ്ച് ദിവസം വരെ ഉപയോഗിക്കാനാവും,​

തുളസിയില നന്നായി ഞെരടി വീടിന്റെയും അടുക്കളയുടെയും പല ഭാഗങ്ങളിലായി വിതറിയാലും ഈച്ച ശല്യവും പ്രാണിശല്യവും ഒരു പരിധിവരെ തുരത്താം.