health

കശുവണ്ടിപ്പരിപ്പും ബദാമും കരളിന്റെ ആരോഗ്യം സംരക്ഷിക്കും. ഇതിലുള്ള വിറ്റാമിൻ ഇ കരളിന് അനിവാര്യമാണ്. ഗ്രീൻ ടീയിലുള്ള ആന്റിഓക്സിഡന്റുകൾ കരളിനെ സംരക്ഷിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മത്സ്യം കഴിക്കുന്നത് കരളിന് നല്ലതാണ്.

വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള അലിസിൻ എന്ന ആന്റിഓക്സിഡന്റ് കരളിനെ സംരക്ഷിക്കും. ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള സൾഫർ കരളിലെ വിഷാംശങ്ങളെ പുറന്തള്ളും. കരളിലെ കാൻസറിനെ പ്രതിരോധിക്കാനും ബ്രോക്കോളിക്ക് കഴിവുണ്ട്. ദിവസവും ഒരു കപ്പ് ബീറ്ര്‌റൂട്ട് ജ്യൂസ് കഴിക്കുന്നതും കരളിന് ആരോഗ്യം നൽകും. കാരറ്രിലെ ആന്റിഓക്സിഡന്റ്,​ വിറ്റാമിൻ,​ മിനറലുകൾ,​ നാരുകൾ എന്നിവയും കരളിന് ആരോഗ്യമേകും.

ഇറച്ചിയുടെ അമിത ഉപയോഗം കരൾ രോഗത്തിന് കാരണമാകും. വറുത്തതും, ഗ്രിൽ ചെയ്തതുമായ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. അമിത മദ്യപാനവും പുകവലിയും കരളിനെ അപകടത്തിലാക്കുമെന്ന കാര്യം മറക്കരുത്. തുടക്കത്തിലേ കരളിന്റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകൾ മനസിലാക്കി ചികിത്സ തേടിയാൽ, അപകടം ഒഴിവാക്കാനാകും.