alia-bhatt

തന്റെ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ച് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ വീടിനെക്കുറിച്ച് ആരാധകരുമായി ആലിയ സംവദിച്ചത്. വർഷങ്ങൾക്ക് മുമ്പ് വീട്ടിലേക്ക് മാറിയ ദിവസം പകർത്തിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീട്ടിലേക്കു മാറുന്നതിന്റെ ദൃ

ശ്യങ്ങൾക്ക് ആരാധകർക്ക് പങ്കുവെക്കാനാണ് വീഡിയോ ആയി സൂക്ഷിച്ചതെന്ന് ആലിയ പറയുന്നു. വീടിനുള്ളിലേക്കുള്ള വലിയ പച്ച നിറത്തിലുള്ള വാതിൽ തുറക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. സഹോദരി ഷഹീനും അമ്മ സോണി റസ്ദാനും ആലിയയ്‌ക്കൊപ്പമുണ്ട്.

ഈ വീട്ടിലേക്കു മാറുന്നത് പ്രത്യേക അനുഭവമായിരുന്നുവെന്നു പറയുന്നു. ആലിയ. മുമ്പ് താമസിച്ചിരുന്ന വീട്ടിൽ നിന്നു മാറുന്നുവെന്നതിനൊപ്പം തന്റെ അദ്ധ്വാനത്തിൽ വീട്ടിലേക്കു മാറുന്നുവെന്നതാണ് സന്തോഷം ഇരട്ടിയാക്കുന്നത്. രണ്ടുവർഷത്തോളമെടുത്താണ് വീടു മാറുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. വീട്ടിലേക്കാവശ്യമുള്ള മിക്ക സാധനങ്ങളും താനും സഹോദരിയും ചേർന്നാണ് തിരഞ്ഞെടുത്തതെന്നും ആലിയ പറയുന്നു. ആലിയയും സഹോദരിയും സുഹൃത്തുക്കളുമെല്ലാം ചേർന്ന് വീട്ടിലേക്കുള്ള സാധനങ്ങൾ ഒരുക്കുന്നതും വീഡിയോയിൽ കാണാം.