bhoothathaankettu

തിരുവനന്തപുരം: കാലവർഷം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ഡാമുകൾ തുറന്നു. ഇടുക്കിയിലെ മലങ്കര ,കല്ലാർക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താൻകെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്. അതേസമയം തൃശൂരിലെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കല്ലാർക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടർ വീതവും, ഭൂതത്താൻകെട്ട് ഡാമിന്റെ ഒൻപത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്. തുറന്ന ഡാമുകളെല്ലാം താരതമ്യേന ചെറിയ അണക്കെട്ടുകളുടെ വിഭാഗത്തിൽ പെടുന്നവയാണ്.

അതേസമയം സംസ്ഥാനത്താകെ മഴ കനക്കുകയാണ്. അറബിക്കടലിൽ നിന്നുമുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശി തുടങ്ങിയതാണ് ദുർബലമായിരുന്ന മഴ കണക്കാൻ കാരണമായത്. തെക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം വടക്കൻ കേരളത്തിൽ ഞായർ വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. ശക്തമായ മഴ തുടരുകയാണെങ്കിൽ സംസ്ഥാനത്ത് 40 സെന്റിമീറ്റർവരെ മഴ ലഭിക്കാനാണ് സാധ്യത. മഴമൂലം സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 106 കുടുംബങ്ങളിൽ നിന്നായി 437 പേർ എത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം കാ​ല​വ​ർ​ഷ​ത്തി​ന് ​ക​നം​ ​വ​ച്ച​തോ​ടെ​ ​മി​ക്ക​ ​ജി​ല്ല​ക​ളും​ ​ദു​ര​ന്ത​ ​ഭീ​ഷ​ണി​യി​ലാ​യി.​ ​തീ​ര​മേ​ഖ​ല​യി​ൽ​ ​ക​ട​ലാ​ക്ര​മ​ണ​വും​ ​രൂ​ക്ഷം.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ലാ​യി​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ​പോ​യ​ ​ഏ​ഴ് ​പേ​രെ​ ​കാ​ണാ​താ​യി.​കൊ​ല്ല​ത്ത് ​ശ​ക്ത​മാ​യ​ ​കാ​റ്രി​ൽ​ ​തെ​ങ്ങ് ​വീ​ണ് ​ഗൃ​ഹ​നാ​ഥ​നും​ ​ക​ണ്ണൂ​ർ​ ​ത​ല​ശേ​രി​യി​ൽ​ ​കുളത്തി​ൽ​ ​കു​ളി​ക്കാ​നി​റ​ങ്ങി​യ​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​യും​ ​മ​ര​ണ​മ​ട​ഞ്ഞു.​കോ​ട്ട​യ​ത്ത് ​മീ​ന​ച്ച​ി​ലാ​റും​ ​മ​ണി​മ​ല​യാ​റും​ ​ക​ര​ക​വി​ഞ്ഞു.​ മൂ​ന്ന് ​ദി​വ​സം​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​മെ​ന്നാ​ണ് ​കാ​ല​വ​സ്ഥാ​ ​മു​ന്ന​റി​യി​പ്പ്. കാസർകോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിലവിൽ റെഡ് അലെർട്ട് തുടരുകയാണ്.