പാലക്കാട്: ചരക്ക് തീവണ്ടിക്ക് മുകളിൽ കയറി സെൽഫി എടുക്കുന്നതിനിടെ ഷോക്കേറ്റ് കോളേജ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥിയും വടക്കഞ്ചേരി കൂമഞ്ചേരി ശിവദാസന്റെ മകനുമായ ആദർശിനാണ് (20) ഷോക്കേറ്റത്. ഇയാൾ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് മൂന്നേ കാലോടെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ കയറി സെൽഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേൽക്കുയായിരുന്നു. കൈയും ദേഹവും പൊള്ളിയ വിദ്യാർത്ഥി ഫ്ലാറ്റ്ഫോമിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതുകണ്ട് സ്റ്റേഷേൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് ആംബുലൻസിൽ ജില്ലാശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.