sfi

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച കേസിലെ പ്രതിയായ മുഹമ്മദ് അമീർ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എസ് .എഫ് .ഐ തിരുത്തണമെന്ന് കെ .എസ്. യു ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവുമായ അമീറിനെതിരെ ഹൈക്കോടതി അഭിഭാഷകന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ എട്ടു മാസം മുമ്പ് നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടർന്നാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.