ഉത്തരകടലാസിൽ ബാഹുബലി സിനിമയുടെ കഥയെഴുതിയ വിദ്യാർത്ഥിയേയൊക്കെ നമ്മൾ കണ്ടതാണ്. അത്തരത്തിൽ ആരാണ് ഭക്ഷണം തരുന്നതെന്ന ചോദ്യത്തിന് ഒന്നാം ക്ലാസുകാരൻ നോട്ട്ബുക്കിൽ എഴുതിയ ഉത്തരമാണ് സോഷ്യൽ മീഡിയയെ മുഴുവൻ ചിരിപ്പിക്കുന്നത്. പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു ടീച്ചറുടെ ചോദ്യം.
പ്ലാന്റ്, ആനിമൽസ്, സ്വിഗ്ഗി, സൊമാറ്റോ, ഫുഡ്പാണ്ടെ എന്നൊക്കെയാണ് കുട്ടി മറുപടി നൽകിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അവിടെയും തീർന്നില്ല കാര്യം സൊമാറ്റൊയും സ്വിഗ്ഗിയും ഈ ചിത്രം പങ്കുവച്ചിരുന്നു. വിദ്യാർത്ഥിയാരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.
What are the sources of food? First standard kid answers .. plants, animals, swiggy and food panda. @swiggy_in @foodpandaIndia pic.twitter.com/lb89dw2fTg
— pravin palande (@lonelycrowd) July 18, 2019