ലണ്ടൻ: കോസ്‌മോപോളിറ്റൻ ക്ളബിന്റെ സമ്മർ ഫെസ്‌റ്റിവൽ നൂറിലധികം പേർ പങ്കെടുത്തു. ഇക്കഴിഞ്ഞ ജൂലായ് 13ന് ബ്രിസ്‌റ്റോൾ വിറ്റ് ചർച്ചിലെ ഗ്രീൻഫീൽഡ് പാർക്കിലാണ് സമ്മർ ഫെസ്‌റ്റിവൽ നടന്നത്. ഫെസ്‌റ്റിവലിൽ കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ അരങ്ങേറി. വിജയികൾക്കുള്ള സമ്മാനദാനം സെപ്‌തംബർ 15ന് നടക്കുന്ന ഓണോഘോഷത്തിന് വച്ച് വിതരണം ചെയ്യും.
യു.കെയിലെ പ്രമുഖ സോഷ്യൽ ക്ളബാണ് കോസ്‌മോപോളിറ്റൻ. നിരവധി സന്നദ്ധ സേവന, കലാകായിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് കോസ്‌മോപോളിറ്റൻ ക്ളബ്.