ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ 37ാം ജന്മദിനമായിരുന്നു ജൂലായ് 18ന്. പിറന്നാളാഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ ഫാഷൻ ലോകം അന്വേഷിക്കുന്നത് പ്രിയങ്കയുടെ ബാഗിനേയും വസ്ത്രത്തെയും പറ്റിയാണ്. കണ്ടാൽ ലിപ്സ്റ്റിക്കാണെന്ന് തോന്നുന്ന ഗോൾഡൻ ബാഗ് ആരാധകർക്ക് നന്നേ ബോധിച്ചു.
5495 അമേരിക്കൻ ഡോളറാണ്( 3,78,202 ലക്ഷം രൂപ)യാണ് ഈ ഹാൻഡ്ബാഗിൻറെ വില. ജൂഡിത്ത് ലീബർ കൗച്ചർ കളക്ഷനിൽപ്പെട്ട ബാഗ് ഭർത്താവിന്റെ സമ്മാനമാണോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ബാഗ് കൂടാതെ ജന്മദിന പാർട്ടിക്ക് ധരിച്ച കാതറിൻ മിനി ഡ്രസും ആരാധകർ ശ്രദ്ധിച്ചിരുന്നു. 78785 രൂപയാണ് ഇതിൻറെ വില.
ഗോൾഡൻ ചെരുപ്പും അണിഞ്ഞിട്ടുണ്ടുള്ള പ്രിയങ്കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ ജന്മദിനം താരത്തെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതാണ്. കാരണം നിക്കുമായുള്ള വിവാഹ ശേഷമുള്ള ആദ്യ ജന്മദിനമായിരുന്നു. പിറന്നാൾ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.