ന്യൂഡൽഹി: വനിതാ അഭിഭാഷകരായ മേനക ഗുരുസ്വാമിയുടെയും അരുന്ധതി കട്ജുവിന്റെയും സ്വവർഗാനുരാഗികൾക്ക് വേണ്ടിയുള്ള പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. പോരാട്ടത്തിനൊടുവിൽ സ്വവർഗ ബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയും ഇരുവരും സമ്പാദിച്ചു. എന്നാൽ ആ പോരാട്ടം തങ്ങൾക്ക് വേണ്ടിക്കൂടിയായിരുന്നെന്ന് ഇരുവരും ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇനിമുതൽ മേനകയും അരുന്ധതിയും ദമ്പതികളാണ്.
മുൻ സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാർക്കണ്ടേയ കട്ജുവിന്റെ സഹോദരി പുത്രിയാണ് അരുന്ധതി. മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹൻ ഗുരുസ്വാമിയുടെ മകളാണ് മേനക. 2009ൽ ഡൽഹി ഹൈക്കോടതി സ്വവർഗ ബന്ധം കുറ്റകരമല്ല എന്ന വിധിച്ചെങ്കിലും 2013ൽ സുപ്രീംകോടതി ആ വിധി തള്ളിയിരുന്നു. തുടർന്ന് ഇരുവരും നിയമ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു.
പരിശ്രമത്തിനൊടുവിൽ 2018 സെപ്റ്റംബറിൽ ഉഭയസമ്മതപ്രകാരമുള്ള സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പിലെ 16ാം അദ്ധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഈ വിധിക്ക് ശേഷം ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ ലിസ്റ്റിലും മേനകയും അരുന്ധതിയും ഇടം നേടിയിരുന്നു. ഇരുവർക്കും ആശംസകളുമായി ധാരാളം ആളുകൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.
They’re so inspirational 🙌🏽
— Siddharth Singh (@siddharth3) July 19, 2019
And their love, and their love for their work, shows. https://t.co/4Dv7fKfIfe
Oh, my heart! ❤https://t.co/YKmrMRl1fh
— Srishti Pandey (@Srishhhh_tea) July 19, 2019
Here is to love. May we create more safe spaces for love. #Pride2019
— Dr Arpita Chakraborty (@arp_chak) July 19, 2019
Lawyers Behind Historic Section 377 Verdict Come Out as a Couple https://t.co/QukaCtfPD6
Fantastic news. Congrats to the trailblazers https://t.co/9VRnz1rWu0
— Sitakanta Panda (@stkntp) July 19, 2019