narendra-modi-

അധികമാരും അറിയപ്പെടാത്ത സ്ഥലങ്ങളുണ്ട് ഇന്ത്യയിൽ തന്നെ. ഇവ തേടിപ്പോകുന്ന യാത്രികരുമുണ്ട്. അത്ര പ്രശസ്തമല്ലാത്ത ഇടങ്ങളാണ് ഇവയൊക്കെ. എന്നാലിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരൊറ്റ ട്വീറ്റുകൊണ്ട് പ്രശസ്തമായ ഒരു സ്ഥലമുണ്ട്. ഐതിഹ്യങ്ങൾ നിറഞ്ഞ ആഷാഢി ഏകാദശിയുടെ പേരിൽ അറിയപ്പെടുന്ന പണ്ഡർപൂരിനെക്കുറിച്ചാണ് പ്രധാനമന്ത്രി തന്റെ ട്വീറ്റിൽ പങ്കുവച്ചത്. ട്വീറ്റ് വെെറലായതോടെ സ്ഥലം തേടിപ്പിടിച്ച് കാഴ്ചക്കാരുമെത്തി.

വൈഷ്ണവരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പണ്ഡർപൂരിനെ ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. വിഠോബാക്ഷേത്രത്തിന്റെയും ഭീമാ നദിയുടെയും സാന്നിധ്യം ഈ നാടിനെ പ്രശസ്തമാക്കുന്നു. മഹാരാഷ്ട്രയുടെ വൈവിധ്യങ്ങളിൽ ഏറെ പ്രാധാന്യം നിഞ്ഞ ഇടമാണ് പണ്ഡാർപൂർ. ഭീമാ നദിയുടെ തീരത്ത്, ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടും പുരാണ കഥകളുമായുള്ള ബന്ധം കൊണ്ടും വിശ്വാസികളുടെ പ്രിയ കേന്ദ്രമാണിത്. വിഠോഭ ക്ഷേത്രത്തിന്റെ പേരിലാണ് പണ്ഡാർപൂർ അറിയപ്പെടുന്നത്. ആഷാഡി ഏകാദശി എന്നീ ഉത്സവസമയങ്ങളിൽ നാല് മുതൽ അഞ്ച് ലക്ഷത്തോളം ഭക്തരാണ് ഇവിടെയെത്താറുള്ളത്. അന്നേ ദിവസം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇവിടം ലോക റെക്കോർഡ് നേടിയിട്ടുണ്ട്. ഒരൊറ്റ ദിവസത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന ഇടം എന്നതാണ് ഇതിന്റെ പ്രത്യേകത.

വിഠോബാക്ഷേത്രമാണ് പ്രധാന ആകർഷണം. വൈഷ്ണന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. എട്ട് പ്രവേശന കവാടങ്ങളുള്ള ഈ ക്ഷേത്രം ഭീമാനദിയുടെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായാണ് നിർമ്മിച്ചിരിക്കുന്നത്. എട്ട് പ്രവേശനകവാടങ്ങളുള്ള ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ വിഠോബാ ഭഗവാനാണ്. വിഷ്ണുവിന്റെ മറ്റൊരു രൂപമാണിതെന്നാണ് കരുതുന്നത്. എന്നാൽ ഇവിടെ തന്നെ അത് ശിവൻറെ അവതാരമാണെന്നും അല്ല, ബുദ്ധനാണെന്നും അഭിപ്രായങ്ങളുണ്ട്.

മഹാരാഷ്ട്രയിലെ സോളാപ്പൂരിലാണ് പണ്ഡാർപൂർ സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ ഒന്നാണ് സോളാപൂർ. സോളാപൂരിലെ മഴക്കാലം മനോഹരമാണ്. മഴയത്ത് യാത്രചെയ്യാൻ താൽപര്യമുള്ളവർക്ക് മഴക്കാലത്ത് സോളാപൂരിലേയ്ക്ക് വരാം.

The beautiful town of Pandharpur in Maharashtra has a special link with Ashadhi Ekadashi.

Know more in this video. pic.twitter.com/L0qqFvCdFs

— Narendra Modi (@narendramodi) July 12, 2019