ആറ്റിങ്ങൽ : വീട്ടിലിരുന്ന് രാമായണം പാരായണം ചെയ്യുന്നതിനിടയിൽ മദ്യപൻമാർ ബഹളം വച്ചത് ചോദ്യം ചെയ്ത വൃദ്ധനെ വീട്ടിൽ കയറിആക്രമിച്ചു. കോരാണി കുടമൻകാട് കരിബാലൂർവിള വീട്ടിൽ രാമചന്ദ്രൻ നായരെയാണ്(75) ഇന്നലെ രാത്രി ഒരു സംഘമാളുകൾ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് ഒരുകൂട്ടമാളുകൾ മദ്യപിച്ച് ബഹളം വച്ചിരുന്നു. അവരെ താക്കീത് ചെയ്ത് വീണ്ടുംരാമായണ പാരായണം തുടങ്ങിയപ്പോഴാണ് ഇദ്ദേഹത്തെ മൂന്നുപേർ വീട്ടിൽ കയറി വടി കൊണ്ട്അടിച്ചത് . മുറ്റത്തേക്ക് വലിച്ചിഴച്ച് പൊതിരെ തല്ളി. സഹോദരിയോടൊപ്പമാണ് ഇദ്ദേഹം താമസിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി വലിയകുന്ന്ആശുപത്രിയിൽ എത്തിച്ചു. മംഗലപുരം പൊലീസിന് പരാതി നൽകി. പ്രദേശത്ത്മദ്യപൻമാരുടെ സംഘം ശല്യമാണെന്നാണ് നാട്ടുകാരുടെ പരാതി.