ഹൈ എൻഡ് ഡിവൈസുകൾ കൈയിലില്ലാത്ത ഇന്ത്യയിലെ പബ്‌ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പബ്ജിയുടെ പുതിയ പതിപ്പായ പബ്‌ജി ലൈറ്റ് നിർമ്മാതാക്കൾ പുറത്തിറക്കുന്നു. ഇന്ത്യയിൽ മിക്ക പബ്ജി ഉപഭോക്താക്കളും സ്മാർട്ട്ഫോൺ വഴി പബ്‌ജി ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടിയ സ്പേസ് ഉപയോഗവും ഉയർന്ന ഡാറ്റ കൺസപ്‌ഷനും ഗെയിമിങ് പ്രേമികളെ ഈ ഗെയിമിൽ നിന്നും അകറ്റുന്നുണ്ട്. എങ്കിലും ഗെയിമിന് ഇന്ത്യയിൽ പ്രിയം ഏറുക തന്നെയാണ്. സ്മാർട്ഫോണിന്റെ പ്രചാരവും ഡാറ്റ സ്പീഡിലും ബാൻഡ്വിഡ്ത്തിലും സംഭവിച്ച മാറ്റങ്ങൾ കാരണവും ഗെയിമിന്റെ പ്രശസ്തി കൂടുക തന്നെയാണ്. എന്നാലും തങ്ങളുടെ ഉപഭോക്താക്കളിൽ സംഭവിച്ച നേരിയ കുറവ് പബ്‌ജിയെ അലട്ടുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്.
അകലുന്ന ഗെയിമേഴ്സിനെ തിരികെ കൊണ്ടുവരാനാണ് പബ്ജിയുടെ ഈ പുതിയ നീക്കം. തെക്കൻ കൊറിയയുടെ ഗെയിമിങ് കമ്പനിയായ ബ്ലൂഹോളിന്റെ കീഴിലുള്ള പബ്ജി കോർപറേഷനാണ് പബ്‌ജി ബാറ്റിൽ റോയാൽ ഗെയിമിന്റെ നിർമ്മാതാക്കൾ. പേഴ്സണൽ കംപ്യൂട്ടറുകളിൽ മാത്രം ഒതുങ്ങി നിന്ന ബാറ്റിൽ റോയാൽ ഗെയിമുകളെ മൊബൈലിലേക്ക് എത്തിച്ച് ജനാധിപത്യവത്കരിച്ചു എന്നതാണ് പബ്‌ജിയുടെ നേട്ടം. കമ്പനിയുടെ ഗെയിമുകളുടെ പ്രചാരം അതുകൊണ്ടുതന്നെ വർദ്ധിക്കുകയുമാണ്. എന്നാൽ പബ്ജി മൊബൈലിലെ സെറ്റിംഗ്സും ലൈറ്റിലെ സെറ്റിങ്ങ്സും തമ്മിൽ ഏതാനും വ്യത്യാസങ്ങളുണ്ട്. ഇവ എന്താണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും അറിയാതെ ഗെയിം കളിക്കുക എളുപ്പമല്ല. അവ എന്തൊക്കെയാണെന്നറിയാം.
മെഡിക്കൽ/ഹീലിംഗ് ഐറ്റംസ്: പബ്ജിയിലും ലൈറ്റിലും ബട്ടണുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. അതുകൊണ്ട് മെഡിക്കൽ, ഹീലിംഗ് ഐറ്റംസ് ലഭിക്കാനായി സെറ്റിങ്സിൽ കയറി യു.ഐ ഓപ്‌ഷൻ നൽകണം. ഹീലിംഗ് ഐറ്റംസിന്റെ ഇടത് വശത്തായി മുൻപിൽ ഉള്ള ബോക്സിൽ എത്തി 'വി' കീ അമർത്തിയാൽ ഹീലിംഗ് ഐറ്റംസ് ലഭ്യമാകും.
എറിയാനാകുന്ന ആയുധങ്ങൾ: പബ്ജിയിൽ കളിക്കാർ ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങളാണ് എറിയാനാകുന്ന ആയുധങ്ങൾ. ഇതിൽ പ്രധാനമായും ഗ്രനേഡുകളാണ് കാണുക. ഒറ്റ കീ അമർത്തിയാൽ ഈ ആയുധങ്ങൾ ഉപയോഗിക്കാനാകും. ഇതിനായി 'ത്രോവബിൾ വെപ്പൺസ്' എന്ന ഓപ്‌ഷന് മുൻപിലുള്ള ബോക്സ് ക്ലിക്ക് ചെയ്ത ശേഷം 'ജി' കീ അമർത്തുക.
കീകൾ മാറ്റുക: കളിയിലെ ഫയറിംഗ് മോഡിനും(ബി), ആണാം മോഡിനുമുള്ള(എക്സ്) കീകൾ പരസ്പരം മാറ്റുന്നത് നന്നായിരിക്കും. കീബോർഡിൽ ഈ കീകൾ സൗകര്യപ്രദമായി ഉപയോഗിക്കാനായാലേ കളി ജയിക്കാനാകൂ. 'ബി'ക്ക് പകരം 'എക്‌സും' 'എക്‌സി'ന് പകരം 'ബി'യും ആക്കി സെറ്റ് ചെയ്താൽ കളി അൽപ്പം കൂടി എളുപ്പമാകും. 'എക്സ്' കീ ആണ് ഫയറിങ്ങിന് എളുപ്പം.
എയിം ഓപ്‌ഷൻ ഡിസേബിൾ ചെയ്യുക: കംപ്യൂട്ടറിൽ ഗെയിം കളിക്കുമ്പോൾ പബ്‌ജി മൊബൈലിലുള്ള എയിം ഓപ്‌ഷൻ ഒട്ടും ആവശ്യമായി വരില്ല. കമ്പ്യൂട്ടറിൽ മൗസ് ഉള്ളത് കൊണ്ടാണിത്. അതുകൊണ്ട് എഡിഎസിലേക്ക് മാറ്റാവുന്നതാണ്(കീബോർഡിലെ എ,ഡി,എസ് കീകൾ).ഇതിനായി ഗെയിംപ്ലേ സെക്‌ഷനിലേക്ക് പോയി ടോഗിൾ ആൻഡ് ഹോൾഡ് എന്ന ഓപ്‌ഷനിൽ എഡിഎസിന്റെ വാല്യു മാറ്റുകയാണ് ചെയ്യുക. ഇതുവഴി കളിക്കാരന്റെ സ്നൈപ്പിംഗ്, ഷൂട്ടിങ് കഴിവുകൾ വർദ്ധിപ്പിക്കാൻ സാധിക്കും.
മാപ്പ് കീ: കളിക്കിടയിൽ ലൊക്കേഷൻ അറിയാനുള്ള മാപ്പ് ലഭിക്കാൻ പതിവുപോലെ 'എം' കീ തന്നെയാണ് അമർത്തേണ്ടത്. എന്നാൽ കീബോർഡിലെ ഈ കീയുടെ സ്ഥാനം വച്ച് നോക്കുമ്പോൾ ഇത് ഉപയോഗിക്കാൻ പാടാണ്. ഇത് മാറ്റാനായി ഗ്രാഫിക് സെറ്റിങ്സിൽ പോയി 'എം' കീക്ക് പകരം 'എഫ്1' കീ സെറ്റ് ചെയ്താൽ കളി പിന്നെയും എളുപ്പമാകും.
പബ്ജിയുടെ ലൈറ്റ് വേർഷൻ ഫ്രീയായി ഡൗൺലോഡ് ചെയ്യാനാകും. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും ആപ്പിളിന്റെ ആപ്പ് സ്റ്റോർ വഴിയുമാണ് ഈ ഗെയിം ഡൗൺലോഡ് ചെയ്യാനാകുക.