തിരുവനന്തപുരം കുളത്തൂർ വാഴപ്പണ എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് വാവ ഇന്ന് ആദ്യം എത്തിയത്. ഈ വീട്ടിൽ നിന്ന് വാവ മൂർഖൻപാമ്പും, അണലിയും ഉൾപ്പെടെ 12 ഓളം പാമ്പുകളെ ഇതിന് മുമ്പ് പിടികൂടിയിട്ടുണ്ട്. ഇന്ന് പിടികൂടാൻ പോകുന്നത് 13ാം മത്തെ പാമ്പിനെയാണ്. ഈ വീട്ടിലെ നായ ആണ് എല്ലാ പാമ്പുകളെയും വീട്ടുക്കാർക്ക് കാട്ടിക്കൊടുത്തത്. ഇത്തവണയും നായുടെ കുരയുടെ ശബ്ദവ്യത്യാസം മനസ്സിലാക്കിയാണ് വീട്ടുകാർ ഈ പാമ്പിനെയും കാണുന്നത്. ഇത്തവണ അണലി വലയിൽ കുരുങ്ങിയാണ് കിടപ്പ്. അണലികളെ വലയിൽ നിന്ന് രക്ഷപ്പെടുത്തുക അപകടം നിറഞ്ഞതാണ്. ശ്രദ്ധ് ഒന്ന് മാറിയാൽ കടി ഉറപ്പ്. അതിനാൽ വാവ വളരെ ശ്രദ്ധയോടെയാണ് വല കട്ട് ചെയ്ത് അണലിയെ രക്ഷിച്ചത്. തുടർന്ന് അണലിയുടെ വെനവും, പല്ലും പ്രേക്ഷകർക്ക് പരിചയപ്പെത്തുന്നു. മുൻപ് ഇതുപോലെ കാണിക്കുന്നതിനിടയിലാണ് വാവയ്ക്ക് കടി കിട്ടിടയത്. ഒരു വീട്ടിൽ കിളികളെ ഭക്ഷിക്കാൻ എത്തിയ ഒരു പാമ്പ് വലയിൽ കുരുങ്ങി. അതിനെ പിടികൂടാനാണ് വാവയുടെ അടുത്ത യാത്ര. കാണുക സ്‌നേക്ക് മാസ്റ്ററിന്റ ഈ എപിസോഡ്.