brothers-day-teaser

പൃ​ഥ്വി​രാ​ജി​നെ​ ​നാ​യ​ക​നാ​ക്കി​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ബ്ര​ദേ​ഴ്സ് ​ഡേ​യുടെ ടീസർ പുറത്തിറങ്ങി. ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​മി​യ,​ ​പ്ര​യാ​ഗാ​ ​മാ​ർ​ട്ടി​ൻ,​ ​മ​ഡോ​ണ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​എ​ന്നി​വ​രാ​ണ് ​ചിത്രത്തിൽ നാ​യി​ക​മാ​രായെത്തുന്നത്. ലൂസിഫറന് ശേഷം പൃഥ്വിരാജ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണിത്.

പൊ​ള്ളാ​ച്ചി​യിയും എറണാകുളവുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ആ​ക്ഷ​ൻ​ ​കോ​മ​ഡി​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ജി​ത്തു​ ​ദാ​മോ​ദ​റാ​ണ്.​ ​ഒ​പ്പ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​രാ​യ​ 4​ ​മ്യൂ​സി​ക്‌​സാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.