തിരുവനന്തപുരം: ആലത്തൂർ എം.പി രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് വാഹനം സമ്മാനം നൽകിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായ എഴുത്തുകാരിയും അദ്ധ്യാപികയുമായി ദീപ നിശാന്ത് രംഗത്ത്. ആലത്തൂർ എം.പി ശ്രീമതി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോൺഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് തന്നെ ടാഗേണ്ട കാര്യമെന്താണെന്ന് ദീപ ഫേസ്ബുക്കിൽ കുറിച്ചു.
രമ്യയ്‌ക്കു സഞ്ചരിക്കാൻ വാഹനം വാങ്ങി നൽകാൻ യൂത്ത് കോൺഗ്രസ് ആലത്തൂർ പാര്‍ലമെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. പതിനാല് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഇതിന്റെ തുക പിരിവിലൂടെ കണ്ടെത്താനാണ് തീരുമാനം. എന്നാൽ ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി നിരവധി കമന്റുകളാണ് വരുന്നത്. ടീച്ചറെ കമന്റുന്നതിന് കാരണം പിരിവിന് ആയിരം രൂപ നൽകാനാണെന്നും ചിലർ കുറിക്കുന്നു. 'ടീച്ചറെ, പെങ്ങളൂട്ടിക്ക് വാഹനം വാങ്ങാൻ സഹസ്രം സമർപയാമി' എന്നിങ്ങനെയും കമന്റുകളുണ്ട്.
എന്നാൽ വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. വാഹനം വാങ്ങുന്നതിനായി യൂത്ത് കോൺഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. രമ്യയ്ക്ക് കാർ വാങ്ങണമെങ്കിൽ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കാറിന്റെ താക്കോൽ കൈമാറുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മനസ്സിലാവാഞ്ഞിട്ട് ചോദിക്ക്യാണ്!
ആലത്തൂർ എം പി ശ്രീമതി രമ്യ ഹരിദാസിന് വാഹനം വാങ്ങാനായി യൂത്ത് കോൺഗ്രസ് പിരിവു നടത്തുന്നു എന്നും പറഞ്ഞ് എന്നെ ടാഗേണ്ട കാര്യമെന്താണ്?🤔
['ശ്രീമതി ' എന്നുപയോഗിച്ചത് സംഭാവനാ രസീതിയിൽ അപ്രകാരം അച്ചടിച്ചതു കണ്ടിട്ടാണ്.'കുമാരി രമ്യയെ ശ്രീമതിയാക്കി അപമാനിച്ച് ദീപാ നിശാന്ത് 'എന്ന ഹാഷ്ടാഗും കൊണ്ട് ആരും വന്നേക്കരുത്.