ശ്രീനഗർ : ഓപ്പറേഷൻ വിജയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ദ്രാസ് സെക്‌ടറിൽ സ്ഥാപിച്ച കാർഗിൽ യുദ്ധ സ്മാരകം കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. കാശ്മീർ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് രാജ്‌നാഥ് സിംഗ് ചടങ്ങിൽ വ്യക്തമാക്കി. ഭൂമിയിലെ ഒരു ശക്തിക്കും അതിനെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസാരിച്ച് തീർന്നില്ലെങ്കിൽ എങ്ങിനെ തീർക്കണമെന്ന് അറിയാമെന്നും രാജ്നാഥ് സിംഗ് സൂചിപ്പിച്ചു.
ഇന്ത്യയുടെ സ്വർഗമായി മാത്രമല്ല, മറിച്ച് ലോകത്തിന്റെ സ്വർഗമായി കാശ്മീരിനെ ഉയർത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി മേഖലയിൽ നിർമ്മിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ കാശ്മീരിലെ നേതാക്കളോട് പലവട്ടം ഈ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.