തിരുവനന്തപുരം; കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മദ്ധ്യേ റെയിൽവേ ലൈനിൽ ഉണ്ടായ തകരാർ പരിഹരിച്ച് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.
വൈകിട്ടോടെയാണ് ശാസ്താംകോട്ടയ്ക്ക് സമീപം 25 കെ.വി ലൈനിൽ തകരാർ ഉണ്ടായത്. രാത്രിയോടെ തകരാർ പരിഹരിച്ചതിനെതുടർന്ന് വേഗനിയന്ത്രണത്തോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
റെയിൽവേലൈനിൽ തകരാറുണ്ടായതോടെ ഇതോടെ ട്രെയിനുകൾ പല സ്ഥലങ്ങളിലായി പിടിച്ചിട്ടിരുന്നു. നേരത്തേ വൈദ്യുതി ലൈനിൽ തകരാർ നേരിട്ടതിനെത്തുടർന്ന്, കന്യാകുമാരിയിൽ നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറോളമായി ശാസ്താംകോട്ട സ്റ്റേഷനിൽ പിടിച്ചിട്ടിരുന്നു. ചില ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.