dhoni

വെസ്റ്റിൻഡീസ് പര്യടനത്തിന് ധോണിയില്ല

രണ്ട് മാസം ക്രിക്കറ്റിന് അവധികൊടുത്ത്

സൈനീക പരിശീലനത്തിന്

സെലക്‌ഷൻ കമ്മിറ്റി യോഗം ഇന്ന്

മുംബയ്: ഏവരെയും അദ്ഭുതപ്പെടുത്തി വെസ്റ്രിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ സെലക്‌ഷൻ കമ്മിറ്രിയുടെ തലേന്ന് അപ്രതീക്ഷിത ട്വിസ്റ്റുമായി എം.എസ്.ധോണി. ക്രിക്കറ്റിൽ നിന്ന് താൻ രണ്ടു മാസത്തേക്ക് അവധിയെടുത്ത് സൈനീക പരിശീലനത്തിന് പോവുകയാണെന്ന് ധോണി ഇന്നലെ ബി.സി.സി.ഐ അധികൃതരെ അറിയിച്ചു. ടെറിറ്രോറിയൽ ആർമിയിൽ പാരച്യൂട്ട് റെജിമെന്റിലെ ലഫ്റ്ര‌നന്റ് കേണലാണ് ധോണി.

മൂന്ന് കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നാണ് ബി.സി.സി.ഐയിലെ ഒരു മുതിർന്ന അംഗം പി.ടി.എയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ഇപ്പോൾ എം.എസ്. ധോണി ക്രിക്കറ്രിൽ നിന്ന് വിരമിക്കുന്നില്ല. അദ്ദേഹം രണ്ട് മാസം സൈനീക പരിശീലനത്തിനായി ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കുകയാണ്. ഇത് നേരത്തേ തന്നെ തീരുമാനിച്ച കാര്യമാണ്. ഇക്കാര്യം ചീഫ് സെലക്‌ടർ എം.എസ്.കെ പ്രസാദിനെയും ക്യാപ്ടൻ വിരാട് കൊഹ്‌ലിയേയും അറിയിച്ചിട്ടുണ്ട്.- ബി.സി.സി.ഐ ഭാരവാഹി പറഞ്ഞു.

ലോകകപ്പിന് ശേഷം നിറഞ്ഞ് നിന്ന ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമായത്. ധോണി വിരമിക്കാൻ സമയമായെന്ന് മുൻകാല താരങ്ങൾ ഉൾപ്പെടെ ഒളിയമ്പുകൾ എയ്‌തെങ്കിലും ഇതു സംബന്ധിച്ച് ഒരു പ്രതികരണവും 38കാരനായ ധോണിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ധോണിയെ വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തുമെന്നും എന്നാൽ ആദ്യ ഇലവനിൽ അദ്ദേഹത്തേ കളിപ്പിച്ചേക്കില്ലെന്നുമെല്ലാം വാർത്തകൾ പരന്നു.

ഇതോടെ എല്ലാശ്രദ്ധയും സെല‌ക്‌ഷൻ കമ്മിറ്രി യോഗത്തിലേക്കായി. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന സെലക്‌ഷൻ കമ്മിറ്രിയോഗം അവസാന നിമിഷം മാറ്രിയതോടെ വീണ്ടും ഉദ്യോഗജനകമായി കാര്യങ്ങൾ. സെല​ക‌്ഷ​ൻ​ ​ക​മ്മി​റ്രി​യോ​ഗ​ത്തി​ൽ​ ​ആ​ര് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​മെ​ന്ന​തി​നെ​ച്ചൊ​ല്ലി​ ​വ്യ​ക്ത​ത​യി​ല്ലാ​തെ​ ​വ​ന്ന​താ​ണ് ​യോ​ഗം​ ​മാ​റ്റി​വ​യ്ക്കാ​ൻ​ ​കാ​ര​ണ​മാ​യത്.

സെ​​​ല​​​ക്‌ഷ​​​ൻ​​​ ​​​ക​​​മ്മി​​​റ്റി​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​ക​​​ൺ​​​വീ​​​ന​​​റാ​​​യി​​​ ​​​ബി.​​​സി.​​​സി.​​​ഐ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല​​​ ​​​എ​​​ന്ന​​​ ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​പ്ര​​​ശ്ന​​​ങ്ങ​ളാ​ണ് ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​വ​ഴി​തെ​ളി​ച്ച​ത്.​ ​സെ​​​ല​​​ക‌്ഷ​​​ൻ​​​ ​​​ക​​​മ്മി​​​റ്റി​​​ ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​ക​​​ൺ​​​വീ​​​ന​​​റാ​​​യി​​​ ​​​ബി.​​​സി.​​​സി.​​​ഐ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ടെ​​​ന്ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​ ​​​നി​​​യോ​​​ഗി​​​ച്ച​​​ ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യാ​​​ണ് ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ ​​​വ​​​രു​​​ത്തി​​​യ​​​ത്. തുടർന്ന് മുഖ്യ സെലക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരാൻ തീരമാനിക്കുകയായിരുന്നു.

പന്ത് കോർട്ടിൽ

ധോണി വിൻഡീസിലേക്കില്ലെന്ന് ഉറപ്പായതോടെ റിഷഭ് പന്ത് തന്നെയായിരിക്കും മൂന്ന് ഫോർമാറ്രിലും വിക്കറ്റ് കീപ്പർ എന്ന് ഏറെക്കുറെ ഉറപ്പായി. ടെസ്റ്റിൽ റിസർവ് വിക്കറ്റ് കീപ്പറായി വൃദ്ധിമാൻ സാഹയേയും ഉൾപ്പെടുത്തിയേക്കും. ക്യാപ്ടനായി വിരാട് കൊഹ്ലി തന്നെ തുടർന്നേക്കും. മൂന്ന് ഫോർമാറ്റിലും വ്യത്യസ്ത ക്യാപ്ടൻമാർ വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഈ വാർത്തകൾ ഒരു സെലക്ഷൻ കമ്മിറ്രി അംഗം തള്ളിയിരുന്നു. മൂന്ന് ഫോർമാറ്രിലും ലോകത്തെ ഏറ്രവും മികച്ച ബാറ്ര്‌സ്മാനാണ് കൊഹ്‌ലിയെന്നും അദ്ദേഹത്തെ മാറ്രേണ്ട ആവശ്യമില്ലെന്നുമാണ് സെലക്‌ഷൻ കമ്മിറ്രി അംഗം പറഞ്ഞത്. അതേസമയം ചില സീനിയർ താരങ്ങൾക്ക് വിൻഡീസ് പര്യടനത്തിൽ വിശ്രമം അനുവദിച്ചേക്കും. ജസ്പ്രീത് ബുംറ, ഹാർദ്ദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. യുവതാരങ്ങളായ നവദീപ് സെയ്‌നി, ശ്രേയസ് അയ്യർ, ഖലീൽ അഹമ്മദ്, ശുഭ്‌മാൻ ഗിൽ എന്നിവരെല്ലാം പ്രതീക്ഷയോടെയാണ് ഇന്നത്തെ സെല‌ക്‌ഷൻ കമ്മിറ്രിയോഗത്തിലെ തീരുമാനങ്ങൾക്കായി കാത്തിരിക്കുന്നത്.

ആഗസ്റ്ര് 3നാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം തുടങ്ങുന്നത്.

3 വീതം ഏകദിനങ്ങളും ട്വന്റി -20 മത്സരങ്ങളും രണ്ട് ടെസ്റ്രും ഇന്ത്യൻ ടീം വെസ്‌റ്രിൻഡീസിൽ കളിക്കും