പശുവിനെ കുറിച്ച് ഒരു ഉപന്യാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ വിഷയവുമായി വിവരണം മുന്നേറുമ്പോൾ കാര്യം കെെവിട്ടുപോകുന്നു. പശുവിനെ കുറിച്ചുള്ള ഉപന്യാസത്തിൽ പിണറായിയും ഗാന്ധിജിയും നെഹ്റുവും ഇടംപിടിക്കുന്നു. പശുവിൽ തുടങ്ങിയ ഉപന്യാസം അമേരിക്കയിലാണ് അവസാനിക്കുന്നത്. എന്നാൽ കുട്ടിയുടെ കഴിവിനെ പ്രത്സാഹിപ്പിക്കാൻ ടീച്ചർ മറന്നില്ല.
പരീക്ഷാ പേപ്പറിന്റെ അടിയിൽ സർവ്വവിജ്ഞാനി എന്ന് ചുവന്ന അക്ഷരത്തിൽ കുറിച്ച് ശരി ചിഹ്നം ഇട്ടുനൽകിയാണ് പേപ്പർ മടക്കി നൽകിയത്. നാലാംക്ലാസിൽ പഠിക്കുന്ന ആദിത്യൻ എന്ന കുട്ടിയാണ് മലയാളം പേപ്പറിൽലാണ് ഇക്കാര്യം കുറിച്ചത്. പശു ഒരു വളര്‍ത്തു മൃഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിവരണം തുടങ്ങുന്നത്. പശുവിനെ കെട്ടിയിടുന്നത് തെങ്ങിലാണ് എന്ന് എഴുതിനിർത്തുമ്പോൾ പിണറായി വിജയൻ,ഗാന്ധിജി, നെഹ്‌റു എന്നിവരും കടന്ന് വരുന്നു.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തതെന്നും കുറിക്കുന്നു. അവസാനം അമേരിക്കയാണ് ഏറ്റവും പൈസയുളള നാട് എന്നഴുതോടെ അവസാനിപ്പിക്കുന്നു.