കാസർകോട്: കാലവർഷക്കെടുതിയിൽ സംസ്ഥാനമൊട്ടാകെ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിൽ ഇന്നും നാളെയും നടക്കുന്ന സ്വീകരണ പരിപാടികൾ മാറ്റിവെക്കുന്നതായി കാസർകോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താൻ പറഞ്ഞിരുന്നു. ജനങ്ങൾ ദുരിതത്തിലാകുമ്പോൾവ്യക്തിപരമായ സന്തോഷത്തിൽ അഭിരമിക്കുകയല്ല ജനപ്രതിനിധിയുടെ കടമയെന്നും ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ എം.പിയുടെ പങ്കുവച്ച വീഡിയോ ആണ് വിമർശിക്കപ്പെടുന്നത്. കാസർകോട്ടെ ഒരു കല്യാണ വീട്ടിൽ ആടിപ്പാടുന്ന ഉണ്ണിത്താനെയാണ് കാണുന്നത്. പാട്ടിനൊപ്പം താളം പിടിക്കുന്ന വീഡിയോ ഉണ്ണിത്താൻ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കിട്ടത്. മഴയിൽ ഇത്രയും ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിൽ തന്റെ എല്ലാ പരിപാടികളും മാറ്റിവച്ച് രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.
'കാസർകോട്ട് ഇത്രയധികം ദുരിതമുണ്ടായ പശ്ചാത്തലത്തിൽ റോമാനഗരം കത്തിയെരിയുമ്പോൽ നീറോ ചക്രവർത്തി വീണ വായിച്ചു എന്നു പറയുന്നതുപോലെ എന്റെ സ്വീകരണമല്ലല്ലോ ഇപ്പോൾ പ്രശ്‌നം. കാസർകോട് റെഡ് അലേട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വീകരണം മാറ്റിവെക്കുകയാണെന്ന് ഉണ്ണിത്താന്‍ നേരത്തെ പറഞ്ഞിരുന്നു.