അശ്വതി : സ്വയംതൊഴിൽ ചെയ്യുന്നവർക്ക് തടസം നേരിടും. കഠിനമായ വാക്കുകൾ ഉപയോഗിക്കും. പഠനത്തിൽ അൽപ്പം മന്ദതയുണ്ടാകും. പങ്കാളിയുടെ അഭിപ്രായം അംഗീകരിക്കും.
ഭരണി: പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സന്താനങ്ങൾക്ക് പല വിധത്തിലുള്ള കാര്യതടസങ്ങൾ അനുഭവപ്പെടാം. വിദേശത്ത് പോകാൻ പരിശ്രമിക്കും. അന്യർക്കായി ത്യാഗമനസ്കതയോടു കൂടി പ്രവർത്തിക്കും.
കാർത്തിക: കുടുംബാഭിവൃദ്ധിയുണ്ടാകും. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും. കേസുകളിൽ വിജയം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
രോഹിണി: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരങ്ങൾ പരസ്പരം സഹായിക്കും. വ്യവസായം നടത്തുന്നവർക്ക് ധനാഭിവൃദ്ധി.
മകയിരം: വിദ്യാർത്ഥികൾക്ക് ഉന്നതനിലവാരത്തിലുള്ള വിജയമുണ്ടാകും. കുടുംബാഭിവൃദ്ധിയുണ്ടാകും. ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാനുള്ള കുടിശിക ലഭിക്കും.
തിരുവാതിര: കുടുംബാഭിവൃദ്ധിയും അംഗീകാരവും. ഗൃഹം നിർമ്മിക്കാൻ ഒരുങ്ങുന്നവർക്ക് ആഗ്രഹസാഫല്യം. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അധികലാഭം.
പുണർതം: സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തടസം അനുഭവപ്പെടും. നൃത്ത, സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും.
പൂയം: ധനാഭിവൃദ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. സാമ്പത്തിക വിഷമതകൾ ഒരു പരിധി വരെ മാറിക്കിട്ടും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം.
ആയില്യം: സഹോദരങ്ങൾ പരസ്പരം സഹായിക്കും. സാമ്പത്തിക നില മെച്ചപ്പെടും. തൊഴിൽസംബന്ധമായ പഠനം നടത്തുന്നവർക്ക് അനുകൂലമായ സമയം.
മകം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സത്യസന്ധമായ പ്രവൃത്തിയും വാക് ചാതുര്യവും കൊണ്ട് ബന്ധുക്കളുടെ പ്രിയം നേടും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നേട്ടം.
പൂരം: ധന, ഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയം. കുടുംബത്തിൽ നിന്നും മാറിത്താമസിക്കും. പ്രവൃത്തികൾ അന്യർക്ക് ഇഷ്ടപ്പെടുന്നതല്ല.
ഉത്രം: പലമേഖലകളിലും ധനാഭിവൃദ്ധിയുണ്ടാകും. മാതാപിതാക്കളുടെ അഭിപ്രായം അംഗീകരിക്കും. അഗ്നിസംബന്ധമായും ലോഹങ്ങളാലും വ്യാപാരം ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം.
അത്തം: പല മേഖലകളിൽ നിന്നും ധനം വന്നുചേരും. സത്യസന്ധമായും സൽപ്രവൃത്തികളാലും പാർട്ടിപ്രവർത്തകർക്ക് ജനപ്രീതി. കേസുകളിൽ വിജയം.
ചിത്തിര: പട്ടാളത്തിലോ പൊലീസിലോ ചേരും. യന്ത്രശാലകൾക്കും വൻകിടവ്യാപാരികൾക്കും മികച്ച നേട്ടം കൈവരിക്കും. മികച്ചജോലിക്കാരെ ലഭിക്കും.
ചോതി: ധന, ഐശ്വര്യവും സന്തോഷവും പ്രതീക്ഷിക്കാം. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. സിനിമാനാടകകൃത്തുകൾക്ക് പുരസ്കാരങ്ങൾ ലഭിക്കും.
വിശാഖം: സന്താനഭാഗ്യം. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധി. സന്യാസിശ്രേഷ്ഠന്മാരെ പരിചയപ്പെടാൻ സാധിക്കും. മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തും.
അനിഴം: കുടുംബാഭിവൃദ്ധിയുണ്ടാകും. പലമേഖലകളിൽ കൂടിയും വരുമാനം വന്നുചേരും. വസ്തുക്കൾ സ്വന്തമാക്കും. സന്താനങ്ങൾക്ക് തൊഴിൽലബ്ധി.
തൃക്കേട്ട: സാമ്പത്തികനില മെച്ചപ്പെടും. കുടുംബാഭിവൃദ്ധിയുണ്ടാകും. ഗൃഹം നിർമ്മിക്കാൻ ഉചിതമായ സമയം. ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവ് അനുഭവപ്പെടും.
മൂലം: ധനാഭിവൃദ്ധിയുണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കും. പെട്ടെന്ന് കോപമുണ്ടാകും. ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കും.
പൂരാടം: വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. വ്യാപാരികൾക്ക് അനുയോജ്യമായ സമയം. ദമ്പതികൾക്കിടയിൽ മാനസിക പൊരുത്തക്കേടുകൾ വരാനിടയുണ്ട്.
ഉത്രാടം: ദാനധർമ്മങ്ങൾ ചെയ്യും. സഹോദരങ്ങൾക്ക് ദോഷകരമായ സമയം. സാമ്പത്തിക നേട്ടം ലഭിക്കും. സത്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അൽപ്പം അലസത പ്രകടിപ്പിക്കും.
തിരുവോണം : വിദേശത്ത് ഉപരിപഠനത്തിനായി പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം. നല്ല ഗൃഹം നിർമ്മിക്കാൻ സാധിക്കും. കവിത, കഥ എന്നിവ എഴുതുന്നവർക്ക് നല്ല കാലം.
അവിട്ടം : ധനാഭിവൃദ്ധിയുടെയും സന്തോഷത്തിന്റെയും സമയം. തൊഴിൽ സംബന്ധമായി നല്ല കാലം. പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കും.
ചതയം : കുടുംബത്തിൽ പലവിധ നന്മകളും ഉണ്ടാകും. ചെറുകിട വ്യാപാരികൾക്ക് അധികലാഭം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പിതൃസ്വത്ത് ലഭിക്കും. വിദേശത്ത് പോകാൻ പരിശ്രമിക്കും.
പൂരുരുട്ടാതി : സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുടെ സമയം. തൊഴിൽ സംബന്ധമായ അറിവ് കൂടും. സത്കർമ്മങ്ങൾക്കായി ധാരാളം ധനം ചെലവഴിക്കും.
ഉത്രട്ടാതി : ധനാഭിവൃദ്ധിയുടെ സമയം. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും. സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം.
രേവതി : വാഹനം, വസ്തുക്കൾ എന്നിവ സ്വന്തമാക്കും. പ്രശസ്തിയും അംഗീകാരവും തേടി വരും. സഹോദര ഐക്യമുണ്ടാകും. ദമ്പതികൾക്കിടയിൽ സ്വരചേർച്ചക്കുറവ് അനുഭവപ്പെടും.