റെഡ് മീറ്റിന്റെയും പ്രോസസ്ഡ് മീറ്റിന്റെയും അമിത ഉപയോഗം അപകടകരമാണ്. ഇതിലുള്ള പ്രധാന പ്രോട്ടീൻ ആയ ഹീം അയേൺ കുടലിലെ കോശങ്ങളെ നശിപ്പിക്കുന്നു. മാത്രമല്ല കാൻസർജന്യ പദാർത്ഥമായ നൈട്രോസാമിൻസിന്റെ ഉത്പാദനത്തിന് കാരണവുമാണിത്. റെഡ് മീറ്റ് ഉയർന്ന താപനിലയിൽ പാകം ചെയ്യമ്പോൾ ഇരട്ടി അപകടകാരിയായി മാറുന്നു.
വറുത്തത്, തന്തൂരി വിഭവങ്ങൾ എന്നിവയുടെ അമിത ഉപയോഗം നിശ്ചയമായും മാരകരോഗങ്ങൾ ക്ഷണിച്ചു വരുത്തും. ലോകാരോഗ്യ സംഘടന സംസ്കരിച്ച മാംസത്തെ പുകവലിക്ക് തുല്യമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മാംസാഹാരം കഴിക്കേണ്ടപ്പോൾ കോഴിയിറച്ചി, താറാവ് ഇറച്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. റെഡ് മീറ്റിന്റെ ഉപയോഗം വളരെ പരിമിതപ്പെടുത്തുക. റെഡ് മീറ്റ് ഉപയോഗിക്കമ്പോൾ കറിവച്ച് മാത്രം ഉപയോഗിക്കുക. ചുട്ടെടുത്ത മാംസം ഏറെ അപകടകാരിയാണ്. ഇത് ഉപേക്ഷിക്കുക.