imran-khan-madras

ഇസ്ലാമാബാദ്:രാജ്യത്തെ വിദ്യാർത്ഥികൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാകാതിരിക്കാൻ പദ്ധതിയുമായി പാകിസ്ഥാൻ. മത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സർക്കാർ ബോധവൽക്കരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു. കണക്ക്, ഇംഗ്ലീഷ്, സയൻസ് എന്നീ വിഷയങ്ങൾ മദ്രസ സിലബസുകളിൽ ഉൾപ്പെടുത്താനും തീരുമാനമായി.

മദ്രസകളുടെ കൂട്ടായ്മയായ വഖഫ്-ഉൾ-മുദരിസ് സർക്കാർ പദ്ധതി അംഗീകരിച്ചതായും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. അതോടൊപ്പം പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന മദ്രസകളുടെ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ കണക്ക് പ്രകാരം രാജ്യത്ത് 30000ൽ കൂടുതൽ മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്. പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻഖാൻ ആദ്യമായി അമേരിക്ക സന്ദർശിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇമ്രാൻ ഖാൻ പുറപ്പെട്ടു. തിങ്കളാഴ്ച ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.