
ബംഗളൂരു: ഗെയിം കളിക്കാൻ പതിനാലുകാരനായ മകന് ഫോൺ നൽകിയ പിതാവിന്റെ ദാമ്പത്യം തകർന്നു. ഫോൺ കൈയ്യിൽ കിട്ടിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം മകൻ കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിലെ ബനശങ്കരിയിലാണ് സംഭവം. ഈ മാസം പരിനൊന്നിനാണ് നാഗരാജു മകന് ഫോൺ നൽകിയത്.
ഗെയിം കളിക്കാനായി അച്ഛനിൽ നിന്ന് ഫോൺ വാങ്ങിയ പതിനാലുകാരനായ മകൻ ഫോൺ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ അച്ഛനും മറ്റൊരു സ്ത്രീയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻറെ ഓഡിയോയും വാട്സാപ്പ് സന്ദേശവുമൊക്കെ കണ്ടെത്തി.
തുടർന്ന് പതിനാല്കാരൻ സ്കൂൾ ടീച്ചറായ തന്റെ അമ്മയോട് കാര്യം പറയുകയായിരുന്നു. 39കാരിയായ യുവതി ഭർത്താവിനോട് കാര്യം തിരിക്കിയപ്പോൾ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുണ്ട്.