sheila-dikshit

ന്യൂഡൽഹി: അന്തരിച്ച മുൻ ഡൽഹി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത്തിന്‌ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷീല ദീക്ഷിത്ത് വിനയവും ഊഷ്മളതയുമുള്ള വ്യക്തിയായിരുന്നുവെന്നും ഡൽഹിയുടെ വികസനത്തിന് കാര്യമായ സംഭാവന അവർ നൽകിയിരുന്നുവെന്നും മോദി പറഞ്ഞു. ട്വിറ്റർ വഴിയാണ് മോദി ഷീല ദീക്ഷിത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രി ആയിരുന്ന ഷീല ദീക്ഷിത്ത് ശനിയാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്നാണ് മരണമടയുന്നത്. 81 വയസായിയിരുന്നു.

Deeply saddened by the demise of Sheila Dikshit Ji. Blessed with a warm and affable personality, she made a noteworthy contribution to Delhi’s development. Condolences to her family and supporters. Om Shanti. pic.twitter.com/jERrvJlQ4X

— Narendra Modi (@narendramodi) July 20, 2019

'ഷീല ദീക്ഷിത്ത് ജിയുടെ നിര്യാണത്തിൽ ഞാൻ അങ്ങേയറ്റം ദുഖിതനാണ്. ഊഷ്മളതയും വിനയവും നിറഞ്ഞതുമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അവർ. ഡൽഹിയുടെ വികസന പ്രവർത്തനകൾക്കായി അവർ കാര്യമായ സംഭാവനകൾ ചെയ്തു. ഷീല ദീക്ഷിത്തിന്റെ കുടുംബത്തെയും അനുയായികളെയും ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു.' മോദി തന്റെ ട്വീറ്റിൽ പറഞ്ഞു. ഷീല ദീക്ഷിത്തുമായുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.

1998നും 2013നും ഇടയിലാണ് ഷീല ദീക്ഷിത്ത് മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2013ൽ ഷീലയുടെ പിൻഗാമിയായെത്തിയത് ആം ആദ്മി നേതാവും ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളാണ്. ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം ആറ് മാസ കാലത്തേക്ക് കേരളത്തിന്റെ ഗവർണറായും ഷീല ദീക്ഷിത്ത് സേവനം അനുഷ്ഠിച്ചിരുന്നു. ഡൽഹിയിലെ വിദ്യാഭ്യാസ, ആരോഗ്യ, റോഡ് ഗതാഗത മേഖലകളിലായി ഷീല ദീക്ഷിത്ത് നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.