സൗന്ദര്യ സംരക്ഷണത്തിനായി എന്ത് ത്യാഗവും സഹിക്കുന്നവരാണ് ബോളിവുഡിലെയും ഹോളിവുഡിലെയുമൊക്കെ താരങ്ങൾ. ഇതിനായി ഇഷ്ടപ്പെട്ട ഭക്ഷണംവരെ അവർ വേണ്ടെന്ന് വയ്ക്കും. സൗന്ദര്യം കൂട്ടാനായി പട്ടിണി കിടക്കാനും റെഡി. എന്നാൽ അവിടെയാണ് ബോളിവുഡിലും ഹോളിവുഡിലും കഴിവു തെളിയിച്ച നടി പ്രിയങ്ക ചോപ്ര വ്യത്യസ്തയാകുന്നത്.
പട്ടിണി കിടന്ന് സൗന്ദര്യം വർദ്ധിപ്പിക്കാമെന്ന മിഥ്യാധാരണയൊന്നും മുൻ ലോക സുന്ദരിയായ പ്രിയങ്കയ്ക്കില്ല. എന്നാൽ ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് താരം. എണ്ണപലഹാരങ്ങൾ പൂർണ്ണമായി ഒഴിവാക്കിയ പ്രിയങ്കയ്ക്ക് താൽപര്യം പച്ചക്കറികളോടും പഴങ്ങളോടുമാണ്. പെട്ടെന്ന് തടിവയ്ക്കാത്ത ശരീരമായതിനാൽ മൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കും.
ചപ്പാത്തിയും ദാലും ചോറുമാണ് ഇഷ്ട ഭക്ഷണങ്ങൾ. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാനും പ്രിയങ്ക ശ്രദ്ധിക്കാറുണ്ട്. ആരോഗ്യത്തിനും ചർമ്മത്തിനും വെള്ളം ഉത്തമമാണെന്നാണ് താരത്തിൻറെ പക്ഷം. ദിവസം ചുരുങ്ങിയത് പത്ത് ഗ്ലാസ് വെള്ളം കുടിക്കും. സിനിമാ തിരക്കുകൾക്കിടയിലും വ്യായാമത്തിന് പ്രിയങ്ക സമയം കണ്ടെത്താറുണ്ട്.