വയനാട്: ആലത്തൂർ എം.പി രമ്യ ഹരിദാസിന് കാർ വാങ്ങാനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചതിൽ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. "യൂത്ത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ അങ്ങനെയൊരു നന്മ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിക്കുന്നതിനും പകരം പ്രസ്ഥാനത്തിന്റെ എതിർ ചേരിയിലുള്ളവർ മേൽ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഘട്ടത്തിൽ അനവസരത്തിലുള്ള പ്രസ്താവനയിലൂടെ അവരുടെ ആത്മവീര്യവും ലക്ഷ്യത്തെയും ദയവായി അങ്ങ് തകർക്കരുത്."-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബഹുമാനപെട്ട മുല്ലപ്പള്ളി സർ,
രമ്യാ ഹരിദാസിന് കാർ വാങ്ങുന്നതിന്
യൂത്ത് കോൺഗ്രസുകാർ പിരിവെടുക്കുന്നതിൽ ലജ്ജിക്കുവാനും ചെറുതാകുവാനും എന്താണുള്ളത്...
ഭയപ്പെടേണ്ട സർ യൂത്ത് കോൺഗ്രസ്
നേതാക്കൾ ഇതിൽ നിന്നും കൈയ്യിട്ട് വാരില്ല...
ഒന്നുറപ്പിക്കുക അഴിമതി നടത്താത്ത വിശ്വസിക്കാവുന്ന ഒരു എംപിയെ അവർ രമ്യാ ഹരിദാസിൽ കാണുന്നു , അതിനവർ അവരാലാവുന്നത് ചെയ്യുന്നു...
യൂത്ത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ അങ്ങനെയൊരു നന്മ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിക്കുന്നതിനും പകരം പ്രസ്ഥാനത്തിന്റെ എതിർ ചേരിയിലുള്ളവർ മേൽ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഘട്ടത്തിൽ അനവസരത്തിലുള്ള പ്രസ്താവനയിലൂടെ അവരുടെ ആത്മവീര്യവും ലക്ഷ്യത്തെയും ദയവായി അങ്ങ് തകർക്കരുത്...
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ
ഇനിയൊരു തിരിച്ചു വരവ്
യുവാക്കളിലൂടെയാണ്....
യൂത്ത് കോൺഗ്രസുകാർ സ്വന്തം നിലയിൽ പിരിവെടുത്ത് പെങ്ങളൂട്ടിക്ക് സമ്മാനിച്ച കാർ ഒരു തെറ്റല്ലെന്ന് പറയുമ്പോൾ തന്നെ പ്രായത്തിന്റെ പിടിയിലമർന്ന താങ്കളുടെ മറവിയും ഒരിക്കലും ഒരു തെറ്റല്ല, അത് ദേശീയ തലത്തിൽ തന്നെ പുതുതലമുറ നേതൃപദവികളിൽ എത്തണമെന്ന ആവശ്യത്തിന്മേമേലുള്ള ആദ്യ സൂചനകളാണ്...
ഒന്നും മറക്കരുത് സർ,
അങ്ങയുടെ ഓഫീസുൾപ്പെട്ട
കെപിസിസി കെട്ടിടവും ഓഫിസ് സംവിധാനങ്ങളും വാഹനങ്ങളും
ഡിസിസി കെട്ടിടങ്ങളും മണ്ഡലംകമ്മറ്റി ഓഫിസുകളും അവയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുമുള്ള ചിലവുകളും എന്തിന് കേരളത്തിലുടനീളം പലപ്പോഴുമായി നടത്തുന്ന രക്ഷായാത്രകളും മുകളിൽ നിന്നുളള നിർദ്ദേശാനുസരണം ബൂത്ത് തലത്തിൽ
പിരിച്ചെടുക്കുന്ന പണത്തിന്റെ വിഹിതമാണ് ഇത് പാവപ്പെട്ടവരുൾപ്പെട്ട പ്രവർത്തകരുടെ അധ്വാനവും വിയർപ്പുമാണ്.
#രമ്യാ_ഹരിദാസ്_എംപി
#യൂത്ത്_കോൺഗ്രസ്
(സോജൻ വടുവഞ്ചാൽ)