drumstick

വേനലിൽ നിന്നും മഴക്കാലത്തിലേക്ക് മാറുന്ന കർക്കടകത്തിൽ ശരീരബലം നഷ്‌ടപ്പെടുന്നത് വഴിയുണ്ടായ പ്രതിരോധശേഷിക്കുറവ് മറികടക്കാൻ പലവിധത്തിലുള്ള ആയുർവേദ ചികിത്സയിലും ഏർപ്പെടുന്നവരാണ് മലയാളികൾ. ഭക്ഷണക്രമത്തിലും വിവിധ ചികിത്സാ മാർഗങ്ങളിലും കൂടി ശരീരത്തിനെ റീച്ചാർജ് ചെയ്യാനും പലരും ഈ കാലം ഉപയോഗിക്കുന്നു. എന്നാൽ കർക്കടത്തെച്ചൊല്ലി പലവിധ തെറ്റായ പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നതാണ് സത്യം. അതിലൊന്നാണ് കർക്കടകത്തിൽ മുരിങ്ങയില കഴിക്കരുതെന്നും അത് വിഷമായി മാറുമെന്നും ഉള്ളത്. പക്ഷേ, ഇത്തരം പ്രചാരണങ്ങൾ വെറും തട്ടിപ്പാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആയുർവേദ ഡോക്‌ടറായ ശരണ്യ ശശീന്ദ്രൻ ജാനകി. ഇതിനുള്ള കാരണവും തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ ഇവർ വ്യക്തമാക്കുന്നു.

പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ

മുരിങ്ങയിലയും കർക്കിടകവും..
കർക്കിടക്കത്തിൽ മുരിങ്ങയില കഴിച്ചാൽ എന്താ കുഴപ്പം എന്ന് ചോദിച്ചു ഇതിപ്പോ എത്രാമത്തെ മെസേജ് ആണ് കിട്ടുന്നത് എന്നറിയില്ല...
പലരുടെയും whatsap statusഉം ഇതന്നെയാണ്....
തീർത്തും മണ്ടത്തരം ആണന്നേ പറയാനുള്ളൂ.. കഴിഞ്ഞ വർഷത്തെ കർക്കിടക്കത്തിലും എനിക്ക് ഇതന്നെയായിരുന്നൂ പണിയെന്നാണ് എന്റെ ഓർമ്മ...
എന്ത് കൊണ്ട് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത് എന്ന് പറയുന്നത് എന്ന് ശരിക്കും എനിക്കറിയില്ല... ആയുർവേദത്തിലും അങ്ങനെയൊന്ന് പറയുന്നില്ല...
എന്റെ പരിമിതമായ അറിവിൽ ഞാൻ മനസ്സിലാക്കിയത് ദാ ഇങ്ങനെയാണ് .. വിഷം വലിച്ചെടുക്കാൻ മുരിങ്ങയിലക്ക് ഒരു കഴിവും ഇല്ല.. കിണറ്റുകരയിൽ നനവ് ഉള്ളതിനാലാണ് മുരിങ്ങ പണ്ട് കിണറ്റിനരുകിൽ നട്ടിരുന്നത്.. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത് എന്ന് പറയാൻ കാരണം മഴക്കാലം ആയതിനാൽ കീടങ്ങളും പ്രാണികളും ഇലകളിൾ കാണാൻ സാധ്യത കൂടുതൽ ആയതിനാൽ ആണ്... .. അതല്ലാതെ വിഷം എന്നത് മണ്ടത്തരം ആണ്.. അപ്പോൾ ചോദിക്കും മറ്റുള്ള ഇലകളിൽ കീടങ്ങൾ കാണില്ലേ എന്ന്.. പക്ഷേ മറ്റു ഇലകളെ അപേക്ഷിച്ച് മുരിങ്ങയിലയുടെ പ്രത്യകത അതിൽ വെള്ളം പിടിച്ചു നിൽക്കില്ല എന്നതാണ്... മുരിങ്ങയില അങ്ങനെ അല്ല.. അതുകൊണ്ട് അതിൽ മറ്റുള്ള ഇലകളിളേക്കാൾ കൂടുതൽ പ്രാണികൾ കാണാൻ ചാൻസ് കൂടുതൽ... ചുരുക്കത്തിൽ പറഞ്ഞാൽ വാമൊഴി ആയി പറഞ്ഞു വന്ന ഒരു പഴഞ്ചൊല്ലിൽ നിന്നാണ് ഇങ്ങനെ ഒരു hoax ഉണ്ടായത്.... കർക്കികത്തിൽ കഴിക്കാം എന്ന് പറയുന്ന പത്തിലകളിൽ മുരിങ്ങയില ഉൾപ്പെടുത്തിയിട്ടില്ല എന്നതും ഈ ഒരു പഴമൊഴിക്ക് ഒരു കാരണമാവാം...
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കേണ്ടവർക്ക് സധൈര്യം കഴിക്കാം പക്ഷേ നല്ലത് പോലെ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം. ..

Edited: വിശ്വാസയോഗ്യമായ കാരണം
കർക്കിടകത്തിൽ മുരങ്ങ പൂക്കുന്ന കാലമാണ്,. ഇലവലിച്ചൊടിച്ചാൽ ആ പൂവും കൊഴിഞ്ഞുപോവും.. മഴക്കാലത്ത് മുരിങ്ങ കൊമ്പൊടിഞ്ഞു വീഴാനും എളുപ്പാണ്.. പൊതുവെ കനംകുറഞ്ഞമരം ആണ് മുരിങ്ങ.. ഇതൊക്കെ ഒഴിവാക്കാൻ കണ്ടെത്തിയ ഒരു എളുപ്പ മാർഗം ആയിരിക്കും വിഷ-വിഷയ പ്രചരണം...