news

1. യൂണിവേഴ്സിറ്റി വധശ്രമക്കേസില്‍ ഒളിവില്‍ ഉള്ള പ്രതികളുടെ വീട്ടില്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍. തിരിച്ചറിഞ്ഞ 10 പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇന്നോ നാളയോ ഇറക്കും. അതേസമയം, തന്നെ അപായപ്പെടുത്താന്‍ ഉപോഗിച്ച ആയുധം കഴിഞ്ഞ ദിവസം അഖില്‍ തിരിച്ചറിഞ്ഞിരുന്നു. മുഖ്യ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ആയിരുന്നു വധശ്രമത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയത്.




2. നീണ്ട കരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തത്, തിരുവനന്തപുരം അഞ്ചു തെങ്ങില്‍ നിന്ന്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ബോട്ട് മറിഞ്ഞ മൂന്ന് പേരെ കാണാതായത്. അതേസമയം, തിരുവനന്തപുരത്ത് കടലാക്രമണം രൂക്ഷമായി തുടരുകയാണ്. 120 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വലിയ തുറയില്‍ കടല്‍ എടുത്തത് നിരവധി വീടുകള്‍ . തീര പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
3. ബുധനാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട് എന്ന് കാലാവസ്ഥാ കേന്ദ്രംത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 20 സെന്റീമീറ്ററില്‍ അധികം മഴപെയ്യാന്‍ ഇടയുണ്ട് എന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം എറണാകുളം ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ് . ജൂലായ് 22 വരെ സംസ്ഥാനത്തെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ടും ജൂലൈ 24 വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
4. അതേസമയം, 2 ദിവസത്തെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണ 4 ആയി. മഴക്കെടുതിക്ക് ഇരയായവര്‍ക്ക് ആയി ഏഴു ജില്ലകളിലായി പത്ത് ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. 800ഓളം പേര്‍ ക്യാമ്പുകളില്‍ ഉണ്ട്. 25 ഓടെ മഴയ്ക്ക് ശമനം ഉണ്ടാകും എന്നാണ് ഇപ്പോഴത്തെ നിഗമനം. സ്ഥിതി ഗതികള്‍ വിലയിരുത്തിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. മഴ ശക്തി പ്രാപിച്ചാലും ആശങ്ക പെടണ്ട സാഹചര്യം ഇല്ല എന്നും മന്ത്രി പറഞ്ഞു.
5. പൊതുമേഖല വിമാന കമ്പനി ആയ എയര്‍ ഇന്ത്യയെ സ്വകാര്യ വത്കരിക്കാന്‍ ഉള്ള നീക്കങ്ങള്‍ അന്തമ ഘട്ടത്തില്‍. ഇതിന്റെ ഭാഗമായി കമ്പനിയില്‍ സ്ഥാനക്കയറ്റം നല്‍കുന്നതും പുതിയ നിയമനങ്ങള്‍ നടത്തുന്നതും അടിയന്തരമായി നിറുത്തിവെയ്ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. സ്വകാര്യവത്കരണ നടപടികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ഒരു തീരുമാനവും ഇപ്പോള്‍ എടുക്കേണ്ട എന്നും നിര്‍ദേശം ഉള്ളതായി ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്.
6. നേരത്തെ എയര്‍ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ഒരു കമ്പനിയും മുന്നോട്ട് വന്നില്ല. 58,000 കോടി രൂപയാണ് നിലവില്‍ എയര്‍ ഇന്ത്യയുടെ കടം. 2019 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 7,600 കോടി രൂപയാണ്. എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ സ്വകാര്യ വത്കരിക്കുക അല്ലാതെ വേറെ വഴിയില്ല എന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
7. ഹോര്‍മുസ് കടല്‍ ഇടുക്കില്‍ നിന്ന് ഇറാന്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍ എന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യക്കാരെ ആവശ്യപ്പെട്ട് ഇറാന് കത്ത് നല്‍കിയിട്ടുണ്ട്. കൂട്ടത്തില്‍ മലയാളികള്‍ ഉണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലില്‍ ഉള്ളത്. തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ച് എടുത്തതിന് പ്രതികാരം ആയിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് എന്നാണ് ഇറാന്റെ വാദം. സ്വീഡിഷ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്റ്റെനോ ഇംപാരോ എന്ന എണ്ണക്കപ്പല്‍ വെള്ളിയാഴ്ച ആണ് ഇറാന്‍ സേനാ വിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്തത്.
8. നടപടി, രാജ്യാന്തര സമുദ്ര ഗതാഗത നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന്. മീന്‍പിടിത്ത ബോട്ടുമായി കപ്പല്‍ കൂട്ടി ഇടിച്ചെന്നും ക്യാപിറ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ കപ്പല്‍ പിടിച്ചെടുക്കുക ആയിരുന്നു എന്നും ഇറാന്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ വിട്ടു കിട്ടാന്‍ ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ അറിയിച്ചിരുന്നു.
9. ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിനുള്ള ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയായി. നാളെ ഉച്ച തിരിഞ്ഞ് 2.45 നാണ് വിക്ഷേപണം നടത്തുക. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നടക്കേണ്ടി ഇരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവയ്ക്കുക ആയിരുന്നു. ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോര്‍ച്ചയാണ് തിങ്കളാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണമായത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ഇന്ന് വൈകിട്ട് തുടങ്ങും.
10. ജൂലായ് മാസത്തില്‍ തന്നെ വിക്ഷേപണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചന്ദ്രയാന്‍ രണ്ട് പദ്ധതി വീണ്ടും വൈകും എന്നതായിരുന്നു പ്രധാന വെല്ലുവിളി. വിക്ഷേപണം ഒരാഴ്ച നീണ്ടു പോകുന്നു എങ്കിലും നിശ്ചയിച്ച സമയ പരിധി പാലിക്കാന്‍ കഴിയും എന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 15ന് വിക്ഷേപിച്ച് സെപ്റ്റംബര്‍ ആറിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന തരത്തിലാല്‍ ആയിരുന്നു മുന്‍നിശ്ചയിച്ച സമയപരിധി. 54 ദിവസമായിരുന്നു ഇതിന് വേണ്ടിയിരുന്ന സമയം.
11. വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച നാളെ പൂര്‍ത്തിയാകാന്‍ ഇരിക്കേ കര്‍ണാടകത്തില്‍ ആകാംഷ തുടരുന്നു. ഭൂരിപക്ഷം ഉറപ്പിക്കാന്‍ വിമതരുമായി അവസാന വട്ട അനുനയ നീക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിമതരെ ബന്ധപ്പെടാന്‍ സഖ്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം.മുഖ്യമന്ത്രി കുമാരസ്വാമി തന്നെ മുംബൈയലേക്ക് പോയി വിമതരെ കാണാനുള്ള സാധ്യത ഇപ്പോഴും സജീവം. രാമലിംഗ റെഡ്ഢിയെ മുന്‍നിറുത്തിയുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അനുനയങ്ങള്‍ക്ക് വഴങ്ങിയില്ല എങ്കില്‍ വിമതരെ അയോഗ്യര്‍ ആക്കാനാണ് കോണ്‍ഗ്രസ് തീരുമാനം